കുടിെവള്ളം മുട്ടിക്കില്ല...

തൃശൂർ: ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലെ കുടിവെള്ളവിതരണത്തിന് ആവശ്യാനുസരണം ഫണ്ട് വിനിയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കുടിവെള്ളം നിഷേധിക്കാതിരിക്കാൻ വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. തുടർച്ചയായ വർഷങ്ങളിൽ വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ സ്ഥിരം വാട്ടർ കിയോസ്കുകൾ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പെങ്കടുത്ത ജില്ല കലക്ടർമാരുടെ യോഗത്തിലാണ് ഫണ്ട് വിനിയോഗം ഉൾെപ്പടെയുള്ളവ തീരുമാനിച്ചത്. മാർച്ച് 31 വരെ ഗ്രാമപഞ്ചായത്തുകൾ 5.5 ലക്ഷം, നഗരസഭ 11 ലക്ഷം, കോർപറേഷൻ 16.5 ലക്ഷം രൂപ ക്രമത്തിലാണ് വിനിയോഗത്തിന് അനുമതി. ഏപ്രിൽ ഒന്നു മുതൽ മാർച്ച് അഞ്ച് വരെ തുക 11 ലക്ഷം, 16.5 ലക്ഷം, 22 ലക്ഷം ക്രമത്തിൽ വിനിയോഗിക്കാം. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളിൽ ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് വെള്ളം വിതരണം ചെയ്യും. കുടിവെള്ള വിതരണം നിരീക്ഷിക്കാൻ സംവിധാനവും ജി.പി.എസ് ട്രാക്കിങ്ങിനുള്ള സംവിധാനവും ഏർപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങളുടെ ജില്ലാതല മേധാവികളെ ചുമതലപ്പെടുത്തി. പരാതികൾക്കിട നൽകാതെ സുതാര്യവും കാര്യക്ഷമവുമായി കുടിവെള്ള വിതരണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ജി.പി.എസ് ഉൾെപ്പടെ ഏർപ്പെടുത്തുന്നത്. വരൾച്ചയുടെ കാഠിന്യം വർധിക്കുന്നതാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മുൻകരുതൽ ഫണ്ട് വേഗത്തിൽ തീരാൻ കാരണം. കഴിഞ്ഞ വർഷം ഏപ്രിൽ- മേയ് മാസങ്ങളിൽ 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം ക്രമത്തിലാണ് ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ സ്ഥാപനങ്ങൾക്ക് തുക വിനിയോഗിക്കാൻ അനുമതി നൽകിയത്. ഇത്തവണ നേരിയ വർധനയാണ് വരുത്തിയത്. തനതു ഫണ്ടിൽ നിന്നോ വികസന ഫണ്ടിൽ നിന്നോ ആണ് തുക വിനിയോഗിക്കുന്നത്. പൊതുകിണറുകൾ ഉൾെപ്പടെ കുടിവെള്ള േസ്രാതസ്സുകൾ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കാനുള്ള പദ്ധതികൾ തുടങ്ങിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.