തുരങ്ക നിര്‍മാണം പുനരാരംഭിക്കാൻ സാധ്യത തെളിയുന്നു

തൃശൂർ: ദേശീയപാത കുതിരാനിലെ തുരങ്ക നിര്‍മാണം പുനരാരംഭിക്കാൻ സാധ്യത തെളിയുന്നു. നിർമാണം നിർവഹിക്കുന്ന െക.എം.സിയും നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത മുംബൈ പ്രഗതി എന്‍ജിനീയറിങ്ങിന് കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് പണി പുനരാരംഭിക്കാൻ ധാരണയായത്. പണം ലഭിക്കുന്ന മുറക്ക് നിർമാണം തുടങ്ങാമെന്നാണ് ധാരണ. വ്യാഴാഴ്ച പണം നൽകുമെന്നാണ് കെ.എം.സി പ്രഗതി അധികൃതർക്ക് നേരത്തെ നൽകിയ ഉറപ്പ്. പിന്നീട് 24ലേക്ക് മാറ്റി. പണം ലഭിച്ചാൽ ശനിയാഴ്ച പണി തുടങ്ങുമെന്ന് പ്രഗതി എന്‍ജിനീയറിങ്ങിന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. 40 കോടിയോളം രൂപയാണ് തുരങ്ക നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത മുംബൈ പ്രഗതി എന്‍ജിനീയറിങ്ങിന് നല്‍കാനുള്ളത്. നിർമാണക്കമ്പനിയായ കെ.എം.സിക്ക് ബാങ്കുകൾ വായ്പ നൽകാൻ തയാറല്ലാത്ത സാഹചര്യത്തിലാണ് പണി നിർത്തിവെക്കേണ്ടിവന്നത്. നേരത്തെ അനുവദിച്ച വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതു മൂലമാണ് വായ്പയുടെ തിരിച്ചടവും മുടങ്ങിയത്. ടോൾ പരിവ് തുടങ്ങിയാലേ പണം തിരിച്ചടക്കാനാവൂ. വിവിധ ബാങ്കുകളുെട കൺസോർട്ട്യമാണ് ദേശീയപാത വികസന പ്രവർത്തനങ്ങൾക്ക് വായ്പ നൽകിയത്. നിർമാണം തീരുന്ന മുറക്ക് തിരിച്ചടക്കാമെന്നായിരുന്നു നിബന്ധന. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാവാത്തതിനാൽ ടോൾ പിരിക്കാനാവാത്ത സാഹചര്യമാണുള്ളത്. ഫെബ്രുവരി 24 മുതലാണ് തുരങ്കനിർമാണം മുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.