'വിശ്വാസത്തി​െൻറ ബെല്ലി'ലാണ്​ ഇനി അശരണരുടെ ആശ്രയം

തൃശൂർ: ഒറ്റക്ക് താമസിക്കുന്ന എൺപതുകാരി കണ്ണംകുളങ്ങര പ്രണവ് നഗറില്‍ നെല്ലിപ്പറമ്പില്‍ തങ്ക ഇനി സുരക്ഷിതയാണ്. തൃശൂര്‍ സിറ്റി പൊലീസി​െൻറ 'ബെല്‍ ഓഫ് ഫെയ്ത്ത്' പിന്തുണയുമായി കൂടെയുണ്ട്. ബെല്ലടിച്ചാൽ രക്ഷകരായി അയൽവാസികൾ എത്തുമെന്ന പ്രതീക്ഷയാണ് പൊലീസ് ഇവർക്ക് നൽകുന്നത്. ടെലിവിഷന്‍ റിമോട്ടി​െൻറ വലുപ്പത്തിലുള്ള ഉപകരണമാണ് ഇവർക്ക് വീട്ടില്‍ നൽകിയത്. ഇതില്‍ ഒരു ബട്ടണ്‍ ഉണ്ട്. അടിയന്തര ഘട്ടത്തില്‍ സഹായം വേണമെങ്കില്‍ ബട്ടൺ അമര്‍ത്തിയാൽ മതി. തൊട്ടടുത്തുള്ള വീടുകളുമായി ബന്ധിപ്പിച്ചതിനാൽ ബെല്‍ അടിക്കും. ബെല്‍ അടിക്കുന്നതു കേട്ടാലുടൻ വീട്ടിലേക്ക് അയല്‍വാസികള്‍ എത്തും. മുതിർന്ന പൗരന്മാരുടെ വീടിന് സമീപത്തെ സേവനതൽപരരായ അയൽവാസികളുടെ വീട്ടിലാണ് ബെൽ സ്ഥാപിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ബെൽ പ്രവർത്തിപ്പിക്കാം. ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ തങ്കമ്മയുടെ വീട്ടില്‍ എത്തി ബെൽ നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ വ്യാപിപ്പിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. കോട്ടയത്ത് ആരംഭിച്ച സ്നേഹസ്പർശം എന്ന പദ്ധതിയും മറ്റു ജില്ലകളിലും നടപ്പാക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. കണ്ണംകുളങ്ങര പ്രണവം റസിഡൻറ്സ് അസോസിയേഷ​െൻറ സഹായത്തോടെ നെടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പദ്ധതി നടപ്പാക്കിയത്. കണ്ണംകുളങ്ങര ശശികുമാറി​െൻറ വീട്ടിൽ നടന്ന ചടങ്ങില്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ മേഖല ഐ.ജി എം.ആര്‍. അജിത് കുമാര്‍, സിറ്റി പൊലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍, കോർപറേഷൻ കൗണ്‍സിലര്‍ വിന്‍ഷി അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.