തൃശൂർ: കനേഡിയൻ വ്യവസായി പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർ ഫാക്സ് േഹാൾഡിങ്സിന് കാത്തലിക് സിറിയൻ ബാങ്കിെൻറ 51 ശതമാനം ഒാഹരി കൈമാറാനുള്ള തീരുമാനത്തിന് ഒാഹരി ഉടമകളുടെ പൊതുയോഗത്തിൽ മൃഗീയ ഭൂരിപക്ഷം. കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന അസാധാരണ ബോർഡ് യോഗത്തിൽ 75 ശതമാനം ഒാഹരി ഉടമകൾ പെങ്കടുത്തിരുന്നു. ഇതിൽ നാലിൽ മൂന്ന് പേരും തീരുമാനം അംഗീകരിച്ചു. ഇതോടെ ഇനി റിസർവ് ബാങ്കിെൻറ അനുമതിക്കായി തീരുമാനമെത്തും. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ്, കോംപറ്റീഷൻ കമീഷൻ എന്നിവയുടെയും അനുമതി ആവശ്യമാണ്. ആർ.ബി.െഎ ഒരു മാസത്തിനകം ഒാഹരി കൈമാറ്റത്തിന് അനുമതി നൽകുമെന്നാണ് ബാങ്ക് വൃത്തങ്ങളുടെ പ്രതീക്ഷ. ഒാഹരി ൈകമാറ്റ കരാറിൽ ഫെയർ ഫാക്സും ബാങ്കും ഒപ്പുവെച്ചിട്ടുണ്ട്. 140 രൂപയാണ് ഒരു ഒാഹരിയുടെ മൂല്യം. ഫെയർ ഫാക്സ് 1,200 കോടി രൂപയാണ് സി.എസ്.ബിയിൽ മുതൽ മുടക്കുക. സ്ഥാപനത്തിെൻറ രണ്ട് പ്രതിനിധികൾ ബാങ്ക് ഡയറക്ടർ ബോർഡിലുണ്ടാവും. ബാങ്കിെൻറ ആസ്ഥാനവും പേരും അതേപടി നിലനിർത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും പഴയ തലമുറ സ്വകാര്യ ബാങ്കിൽ മുതൽ മുടക്കുകയെന്ന ആശയവുമായി മുമ്പ് റിസർവ് ബാങ്കിനെ സമീപിച്ച െഫയർ ഫാക്സിന് ആർ.ബി.െഎയാണ് കാത്തലിക് സിറിയൻ ബാങ്കിനെപ്പറ്റി സൂചന നൽകിയത്. ഇതനുസരിച്ച് ചർച്ച നടന്നെങ്കിലും ഒാഹരി മൂല്യത്തെച്ചൊല്ലി തീരുമാനമാകാതെ അലസി. ബാങ്ക് 180 രൂപ ആവശ്യപ്പെടുകയും പിന്നീട് 160 ആയി താഴ്ത്തുകയും ചെയ്തെങ്കിലും ഫെയർ ഫാക്സ് വിസമ്മതിച്ചു. അതിനുശേഷം ബാങ്ക് പുതിയ പങ്കാളികളെ തേടിെയങ്കിലും ഫലം കണ്ടില്ല. വീണ്ടും ഫെയർ ഫാക്സിനെ സമീപിച്ച് 140 രൂപക്ക് ഒാഹരി കൈമാറാൻ സന്നദ്ധത അറിയിച്ചതോടെയാണ് ചർച്ച പുനരാരംഭിച്ചത്. ഫെയർ ഫാക്സ് ഹോൾഡിങ്സിെൻറ അനുബന്ധ സ്ഥാപനമായ എഫ്.െഎ.എച്ച് മൗറീഷ്യസ് ഇൻവെസ്റ്റ്മെൻറ്സ് ലിമിറ്റഡാണ് ഒാഹരി വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.