കാറളം: കല്ലട- ഹരിപുരം റോഡ് പുനര്‍നിർമിക്കാന്‍ ഫണ്ട് അനുവദിച്ച് ഒരുവര്‍ഷമായിട്ടും നിർമാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. താണിശ്ശേരി മേഖല കമ്മിറ്റി മാര്‍ച്ചും പൊതുയോഗവും നടത്തി. മേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 30-ാം ബൂത്ത് പ്രസിഡൻറ് പി.സി. സന്തോഷ് അധ്യക്ഷത വഹിച്ചു. കപില വേണുവിെൻറ നങ്ങ്യാര്‍കൂത്ത് 24 മുതൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇരിങ്ങാലക്കുട: നാളെ മുതൽ 26 വരെ കൂടൽമാണിക്യം ക്ഷേത്രത്തിൽ കപില വേണു നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കും. ശ്രീകൃഷ്ണചരിതം സമ്പൂര്ണാവതരണത്തിെൻറ ഭാഗമായാണ് പരിപാടി. നങ്ങ്യാര്‍കൂത്തിന് മുന്നോടിയായി പ്രശസ്ത കലാപണ്ഡിതര്‍ പ്രഭാഷണം നടത്തും. ഒന്നാം ദിവസം എം.ജെ. ശ്രീചിത്രന്‍ 'കൃഷ്ണസങ്കൽപം കേരളീയ കലകളിൽ' എന്ന വിഷയത്തെക്കുറിച്ചും രണ്ടാം ദിവസം ഉഷ നങ്ങ്യാര്‍ 'നങ്ങ്യാരമ്മക്കൂത്ത് - ഐതിഹ്യം, ചരിത്രം, പുനരുദ്ധാരണം, വളര്‍ച്ച' എന്നീ വിഷയങ്ങളെക്കുറിച്ചും മൂന്നാം ദിവസം നിര്‍മല പണിക്കര്‍ 'കേരളത്തിലെ സ്ത്രീ നൃത്യ-നാട്യ പാരമ്പര്യങ്ങള്‍' എന്ന -വിഷയത്തെക്കുറിച്ചും പ്രഭാഷണം നടത്തും. കൂടൽമാണിക്യം ക്ഷേത്രത്തിെൻറ സഹകരണത്തോടെ ക്ഷേത്രം ഊട്ടുപുരയിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.