കുടിവെള്ള പദ്ധതിക്ക് വൈദ്യുതി ബിൽ തുക നൽകി ചാലക്കുടി: കാതിക്കുടത്തെ നിറ്റ ജലാറ്റിൻ കമ്പനി കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബില്ലിന് തുക നൽകി. കാടുകുറ്റി പഞ്ചായത്തിലെ 13-ാം വാർഡിലെ 90 കുടുംബങ്ങൾക്ക് കുടിവെള്ളവും കൃഷി ആവശ്യത്തിന് വെള്ളവും നൽകി വരുന്നത് ഈ പദ്ധതിയിൽ നിന്നാണ്. ചെറുവാളൂർ ഇയ്യാത്തുംകടവ് ചെറുകിട ജലസേചന പദ്ധതിപ്രകാരം കർഷക സമിതിക്ക് അവിടെ നിന്നാണ് ജലം ലഭിക്കുന്നത്. വൈദ്യുതി നിരക്ക് കുടിശ്ശികയായ സാഹചര്യത്തിലാണ് 50,000 രൂപ നൽകിയത്. കർഷക സമിതി പ്രസിഡൻറ് രാധാകൃഷ്ണൻ, സെക്രട്ടറി മാധവൻകുട്ടി എന്നിവർക്ക് കമ്പനി ഡിവിഷൻ ഹെഡ് എ.എൻ. കണ്ണൻ ചെക്ക് കൈമാറി. കാടുകുറ്റി പഞ്ചായത്ത് ബജറ്റിൽ പാർപ്പിട പദ്ധതിക്ക് രണ്ടുകോടി ചാലക്കുടി: പരിസ്ഥിതി സൗഹൃദ വികസനത്തിന് ഊന്നൽ നൽകി കാടുകുറ്റി ഗ്രാമപഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡൻറ് മേഴ്സി ഫ്രാൻസിസ് അവതരിപ്പിച്ച ബജറ്റിൽ 17.59 കോടി രൂപ വരവും 16.59 കോടി ചെലവും ഒരുകോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. സമ്പൂർണ പാർപ്പിട പദ്ധതിക്ക് രണ്ടു കോടി, ജലസംരക്ഷണ പ്രവൃത്തികൾക്ക് 1.15 കോടി, മാലിന്യ സംസ്കരണത്തിന് 1.1 കോടി, വനിത ശിശു ക്ഷേമ പദ്ധതിക്ക് രണ്ടു കോടി എന്നിങ്ങനെയാണ് വകയിരുത്തിയത്. കുടുംബശ്രീ ആസ്ഥാന മന്ദിര നിർമാണത്തിന് 30 ലക്ഷം, പനമ്പിള്ളി സ്ക്വയറിന് 15 ലക്ഷം എന്നിങ്ങനെ തുക നീക്കിെവച്ചു. പഞ്ചായത്ത് പ്രസിഡൻറ് തോമസ് ഐ. കണ്ണത്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.