ബോര്‍ഡിങ് ഹോം ഉദ്ഘാടനം

വെള്ളാങ്ങല്ലൂര്‍: ബുസ്താനിയ്യ എജുക്കേഷനൽ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റി​െൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് ഹോം ആന്‍ഡ് കള്‍ചറല്‍ സ​െൻററി​െൻറ ഉദ്ഘാടനം ശനിയാഴ്ച നടക്കും. വെള്ളാങ്ങല്ലൂര്‍ നടുവത്ര അങ്കണവാടിക്ക് സമീപമാണ് ബോര്‍ഡിങ് ഹോം ആരംഭിക്കുന്നത്. ഉദ്ഘാടനത്തി​െൻറ ഭാഗമായി സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും പാലിയേറ്റിവ് ബോധവത്കരണ ക്ലാസും നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചക്ക് ഒന്നിന് അവസാനിക്കും. പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ല പ്രസിഡൻറ് മുഹമ്മദ്‌ കോയ ബാഅലവി തങ്ങള്‍ ബോര്‍ഡിങ് ഹോം ഉദ്ഘാടനം ചെയ്യും. കള്‍ചറല്‍ സ​െൻറര്‍ വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അർബുദ നിർണയ ക്യാമ്പ് കരൂപ്പടന്ന: ഹിദ്മ വെൽെഫയറും, ആൽഫ പാലിയേറ്റിവും ചേർന്ന് കരൂപ്പടന്നയിൽ അർബുദ നിർണയ ക്യാമ്പും ബോധവത്രണവും നടത്തി. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹിദ്മ പ്രസിഡൻറ് ഒ.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജോൺസൺ കോലങ്കണ്ണി മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.