ആമ്പല്ലൂര്‍: -പുതുക്കാട് സെൻററില്‍ മേല്‍പാലം നിർമാണത്തിനുള്ള എസ്റ്റിമേറ്റ് പുനര്‍ നിര്‍ണയവും ഭൂമി ഏറ്റെടുക്കലും പുരോഗമിക്കുന്നു. പാലത്തിന് താഴെ 66 അടി വീതിയില്‍ കാഞ്ഞൂര്‍- റെയില്‍വേ സ്റ്റേഷന്‍ റോഡുകളെ ബന്ധിപ്പിക്കുന്ന അടിപ്പാതയുണ്ടാകും. കൊടകരയിലെയും ചാലക്കുടിയിലെയും മോഡല്‍ മേല്‍പാലം പുതുക്കാട് സെൻററിലും നിർമിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ചെലവ് കുറഞ്ഞ രീതിയിലുള്ള പാലത്തിനാണ് അംഗീകാരം ലഭിച്ചത്. ദേശീയപാത അതോറിറ്റിക്ക് വേണ്ടി നിർമാണക്കമ്പനിയായ കെ.എം.സിയാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. 2014ല്‍ തയാറാക്കിയ എസ്റ്റിമേറ്റ് പുനര്‍നിര്‍ണയിച്ച് അടുത്തയാഴ്ച ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിക്കും. മേല്‍പാലത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. 36 സെൻറ് ഭൂമിയാണ് മേല്‍പാലം നിർമിക്കാനായി ഏറ്റെടുക്കാനുള്ളത്. അളന്നു തിട്ടപ്പെടുത്തിയ ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ഇതിെൻറ ഭാഗമായി ഭൂവുടമകളുമായുള്ള കൂടിക്കാഴ്ച അടുത്ത ദിവസങ്ങളില്‍ നടക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു. മേല്‍പാല നിർമാണം അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച മന്ത്രി ജി.സുധാകരെൻറ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ പുതുക്കാട് മേല്‍പാലം നിർമിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. തുടര്‍ന്നാണ് മേല്‍പാല നിർമാണത്തിന് വേഗമേറിയത്. അപകടത്തില്‍പെട്ട് നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞ പുതുക്കാട് സെൻററില്‍ മേൽപാലം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങളും സമരങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പുതുക്കാട് കെ.എസ്.ആര്‍.ടി.സി.സ്റ്റാൻഡ് മുതല്‍ മുപ്ലിയം റോഡ് വരെയാണ് മേല്‍പാലം നിര്‍മിക്കാന്‍ ധാരണയായത്. എന്നാല്‍ അപകടങ്ങള്‍ കുറക്കുന്നതിനുവേണ്ടി സ്റ്റാൻഡിന് മുന്നില്‍ നിന്ന് ആരംഭിച്ച് പൊലീസ് സ്റ്റേഷന് സമീപം അവസാനിക്കുന്ന രീതിയില്‍ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം- പുതുക്കാട് സെൻറര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.