ആംബുലന്‍സില്‍ രോഗി മരിച്ചത്​ ശ്വാസം കിട്ടാതെ ^പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​

ആംബുലന്‍സില്‍ രോഗി മരിച്ചത് ശ്വാസം കിട്ടാതെ -പോസ്റ്റ്മോർട്ടം റിപ്പോർട്ട് തൃശൂർ: ആംബുലൻസിൽ രോഗി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയെന്ന ആരോപണം ശരിവെച്ചു കൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജനറൽ ആശുപത്രിയിലെ ആംബുലന്‍സില്‍ രോഗി മരിച്ചത് ശ്വാസതടസ്സം അനുഭവെപ്പട്ടും ശ്വാസകോശത്തിൽ കുമിളകൾ രൂപപ്പെട്ടാണെന്നും മുളങ്കുന്നത്തുകാവ് ഗവ. െമഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കിഴക്കുംപാട്ടുകര സ്വദേശിയും നഗരത്തിലെ ഒാേട്ടാഡ്രൈവറുമായ കരയരക്കാട്ടിൽ സെബാസ്റ്റ്യനാണ് കഴിഞ്ഞ ദിവസം വിദഗ്ധ ചികിത്സക്കായി കൊണ്ടു പോവുന്നതിനിടെ ആംബുലൻസിൽവെച്ച് മരിച്ചത്. ആംബുലൻസിൽ കരുതിയിരുന്ന സിലിണ്ടറിൽ ഒാക്സിജൻ തീർന്നുപോയതായി രോഗിയോടൊപ്പം ഉണ്ടായിരുന്ന സഹായി ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ ബന്ധുക്കൾ പേരാമംഗലം പൊലീസിൽ പരാതിയും നൽകി. എന്നാൽ ബന്ധുക്കളുടെ ആരോപണം തള്ളിയാണ് സൂപ്രണ്ട് വിശദീകരണം നൽകിയത്. സിലിണ്ടറിൽ മതിയായ ഒാക്സിജൻ ഉണ്ടായിരുന്നുവെന്നും സ്വകാര്യ ആശുപത്രിയിൽ എത്തിയതിന് പിന്നാലെയാണ് മരണം നടന്നെതന്നുമാണ് ജനറൽ ആശുപത്രി സൂപ്രണ്ട് ടി.പി.ശ്രീദേവി നൽകിയ വിശദീകരണം. എന്നാൽ അധികൃതരുടെ വാദം പാടെ തള്ളുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒാക്സിജൻ ലഭിക്കാെത വരുേമ്പാഴാണ് ശ്വാസകോശത്തിൽ കുമിളകൾ രൂപപ്പെടുകയെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. വിദഗ്ധ ചികിത്സക്ക് മാറ്റുന്നതിന് മുമ്പേ ശ്വാസ തടസ്സം അനുഭവപ്പെട്ടതായി അറിഞ്ഞ സാഹചര്യത്തിൽ നെഞ്ചിൽ സൂചി കുത്തുന്നതുൾപ്പെടെ അടിയന്തര ചികിത്സ ലഭിച്ചില്ലെന്ന് കണ്ടെത്തി. ഇത് വീഴ്ചയാണെന്ന് റിപ്പോർട്ടിൽ ഫോറൻസിക് വിദഗ്ധർ വ്യക്തമാക്കി. ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ, ഡോ.മനു ജോൺസ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ടിനും അധികൃതർക്കും എതിരെ തൃശൂർ ഇൗസ്റ്റ് പൊലീസ് അന്വേഷണം നടത്തും. അതിനിടെ ഡി.എം.ഒയുടെ അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ സൂപ്രണ്ട് നൽകിയ പ്രാഥമിക റിേപ്പാർട്ടിന് പിറകെ ജില്ല മെഡിക്കൽ ഒാഫിസർ ഡോ.കെ. സുഹിത കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ചിരുന്നു. ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിൽ പ്രത്യേക അന്വഷണസംഘത്തി​െൻറ അന്വേഷണം പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.