കുടിയൊഴിപ്പിക്കാൻ നീക്കം: യുവവ്യാപാരിയുടെ ആത്മഹത്യ ഭീഷണി

മാള: പൈതൃക സ്മാരക സംരക്ഷണത്തി​െൻറ ഭാഗമായി കച്ചവടക്കാരെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ യുവവ്യാപാരിയുടെ ആത്മഹത്യ ഭീഷണി. യഹൂദ സിനഗോഗിന് സമീപത്തെ വ്യാപാരി സാബു ചെല്ലക്കുടമാണ് സ്ഥാപനം എടുത്താൽ ജീവൻ ഒടുക്കുമെന്ന് ഭീഷണി മുഴക്കിയത്. സാബുവി​െൻറ പിതാവാണ് നേരത്തേ സ്ഥാപനം നടത്തിയിരുന്നത്. 40 അടി നീളത്തിൽ ഉണ്ടായിരുന്ന സ്ഥാപനം സംസ്ഥാനപാതക്ക് വേണ്ടി 35 അടി നൽകേണ്ടി വന്നതായി യുവാവ് പറഞ്ഞു. നിന്നുതിരിയാൻ ഇടമില്ലാത്ത ബാക്കി ഭാഗം പുനർനിർമിച്ചു. ലഭിച്ച നഷ്ടപരിഹാര സംഖ്യ കൊണ്ടായിരുന്നു നിർമാണം. ഈ ഭാഗമാണ് ഇപ്പോൾ കുടിയൊഴിക്കുന്നത്. എട്ട് വ്യാപാര സ്ഥാപനങ്ങളാണ് ഇവിടെ ഒഴിപ്പിക്കൽ ഭീഷണിയിലുള്ളത്. യഹൂദ സിനഗോഗ് പുറത്തേക്ക് കാണും വിധം സ്ഥാപനങ്ങൾ നീക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പൈതൃക സംരക്ഷണ സമിതിയുടെ വിജയമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതിനെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ ദിവസം ഹർത്താൽ നടത്തി. വ്യാപാരികൾക്ക് നിരവധി സംഘടനകൾ ഐക്യദാർഢ്യവുമായി എത്തിയിട്ടുണ്ട് . ഫോട്ടോ: ആത്മഹത്യ ഭീഷണിയുമായി യുവ വ്യാപാരി സാബു ചെല്ലക്കുടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.