പാടം നികത്തുമ്പോൾ ഇല്ലാതാകുന്നത് വെള്ളം -സത്യൻ മൊകേരി തൃശൂര്‍: നെല്‍വയലുകൾ സംരക്ഷിക്കേണ്ടത് കര്‍ഷകെൻറ മാത്രം ഉത്തരവാദിത്തമല്ലെന്നും എല്ലാ വിഭാഗം ജനങ്ങളും അതിന് മുന്നിട്ടിറങ്ങണമെന്നും സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി. പൊതുജനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എല്ലാം ഇൗ ഉത്തരവാദിത്തമുണ്ട്. കിസാന്‍സഭ സംഘടിപ്പിച്ച സി.കെ. ചന്ദ്രപ്പന്‍ അനുസ്മരണവും 'കാര്‍ഷിക മേഖല: പ്രതിസന്ധിയും പരിഹാരവും' സെമിനാറും തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയിലെ ആകെ ജലത്തിെൻറ 0.77 ശതമാനം മാത്രമെ കുടിക്കാൻ യോഗ്യമായിട്ടുള്ളൂ എന്ന് ഈ ജലദിനത്തിലെങ്കിലും എല്ലാവരും ഓര്‍ക്കണം. ഭൂമിയിലാകെ ഏതാണ്ട് 139 കോടി ഘന കിലോമീറ്റര്‍ വെള്ളമാണുള്ളത്. അതില്‍ മൂന്നരക്കോടി ഘനകിലോമീറ്റര്‍ മാത്രമാണ് ശുദ്ധജലം. ആകെ ജലത്തിെൻറ രണ്ടര ശതമാനം മാത്രമാണിത്. ഇതില്‍നിന്ന് മഞ്ഞുപാളികളും ഉപയോഗിക്കാന്‍ കഴിയാത്ത ഭൂഗര്‍ഭജലവും ഒഴിവാക്കിയാല്‍ വെറും ഒരു കോടി ഘന കിലോമീറ്റര്‍ മാത്രമാണ് ഉപയോഗയോഗ്യം. നഗരവത്കരണം കാരണം വര്‍ഷന്തോറും 1800 ബില്യണ്‍ ഘനമീറ്റര്‍ ശുദ്ധജലം ലോകത്തിന് നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. പാടം നികത്തുമ്പോഴും മുറ്റം സിമൻറിടുേമ്പാഴും കാടും മേടും നശിപ്പിച്ച് നഗരവത്കരണം വ്യാപിപ്പിക്കുേമ്പാഴും ജലചക്രത്തെ ശോഷിപ്പിക്കുകയാണ് ചെയ്യുന്നത്. അതീവ ഗുരുതര പ്രശ്‌നമാണ് ഇതെന്നും വികസനത്തോടൊപ്പം പ്രകൃതിയേയും നമുക്ക് സംരക്ഷിക്കാന്‍ കഴിയണമെന്നും സത്യൻ മൊകേരി പറഞ്ഞു. കിസാന്‍ സഭ ജില്ല പ്രസിഡൻറ് കെ.വി. വസന്തകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. എസ്. എസ്റ്റലീറ്റ വിഷയം അവതരിപ്പിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡൻറ് അനിത രാധാകൃഷ്ണന്‍, എന്‍.കെ. സുബ്രഹ്മണ്യന്‍, കെ.കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.