ജലസംരക്ഷണം ജീവിതത്തിെൻറ ഭാഗമാക്കണം --കലക്ടര്‍ തൃശൂർ: ജലമില്ലാതെ ജീവിക്കാനാവില്ലെന്നും ജലസംരക്ഷണം ജീവിതത്തിെൻറ ഭാഗമാക്കണമെന്നും കലക്ടർ ഡോ. എ. കൗശിഗന്‍ പറഞ്ഞു. ലോക ജലദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലസംരക്ഷണമുള്‍പ്പെടെയുള്ള പരിസ്ഥിതി സംരക്ഷണമാണ് ഹരിതകേരള മിഷനിലുള്ളത്. ജലമില്ലെങ്കില്‍ മനുഷ്യനും മറ്റു ജീവജാലങ്ങളുമില്ലെന്ന യാഥാർഥ്യം തിരിച്ചറിയണം. ജലം എങ്ങനെ ഉപയോഗിക്കണമെന്ന മാര്‍ഗരേഖ സ്വയം ഉണ്ടാക്കണം. പ്രകൃതി സംരക്ഷണത്തിലൂടെ ജലസംരക്ഷണമാണ് നടപ്പാക്കേണ്ടത്. ഒരു വ്യക്തി വിനിയോഗിക്കേണ്ട ജലത്തിെൻറ പരിധി 20 മുതല്‍ 40 ലിറ്റര്‍ വരെയാണ്. എന്നാല്‍ കേരളത്തിലെ ഉപയോഗത്തിെൻറ പരിധി 400 മുതല്‍ 500 ലിറ്റര്‍ വരെയാണ്. ഈ രീതിയില്‍ ജലവിനിയോഗം നടന്നാല്‍ ജലപ്രതിസന്ധി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ചെമ്പുക്കാവ് ഇറിഗേഷന്‍ കോംപ്ലക്‌സ് മുതല്‍ വടക്കേച്ചിറ വരെയുള്ള ജലബോധവത്കരണ നടത്തം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പീച്ചി എൻജിനീയറിങ് റിസർച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എ. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. ജലസംരക്ഷണമാർഗങ്ങളെക്കുറിച്ച് ടി.ആര്‍. നന്ദന്‍ ക്ലാസെടുത്തു. ഹരിതകേരളം കോഒാഡിനേറ്റര്‍ സൂപ്രണ്ടിങ് എൻജിനീയര്‍ പ്രീത സുഗതന്‍ സ്വാഗതവും എക്‌സി.എൻജിനീയര്‍ കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. വിചാരണ മാറ്റി തൃശൂർ: ലാന്‍ഡ് ട്രൈബ്യൂണല്‍ ആന്‍ഡ് ഡെപ്യൂട്ടി കലക്ടർ (എല്‍.ആര്‍) 29ന് കലക്ടറേറ്റില്‍ നടത്താനിരുന്ന എസ്.എം കേസുകളുടെ വിചാരണ ഏപ്രില്‍ ഏഴിലേക്ക് മാറ്റി. കന്നുകാലി വന്ധ്യത നിവാരണപദ്ധതി തുടങ്ങി തൃശൂർ: ജില്ല പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്ന് നടത്തുന്ന 'ഫെര്‍ട്ടിലിറ്റി മിഷന്‍' ജില്ല തല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് നിര്‍വഹിച്ചു. കന്നുകാലികളിലെ വന്ധ്യത പ്രശ്‌നം വിദഗ്ധ പരിശോധനകളിലൂടെ നിര്‍ണയിച്ച് ചികിത്സ നല്‍കുന്നതാണ് പദ്ധതി. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും വന്ധ്യത ചികിത്സ ആവശ്യമായ കന്നുകാലികളെ വിദഗ്ധര്‍ പരിശോധിച്ച് മരുന്ന് നല്‍കും. തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ശ്രീജ അധ്യക്ഷത വഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസര്‍ എ.എസ്. വിജയകുമാര്‍ പദ്ധതി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.