കാത്തലിക്​ സിറിയൻ ബാങ്ക്​ യോഗത്തിലേക്ക്​ നാളെ​ മാർച്ച്​

തൃശൂർ: ഒാഹരി വിൽപനയും വിദേശ നിക്ഷേപവും അടക്കം നിർണായക തീരുമാനങ്ങൾ അംഗീകരിക്കാൻ കാത്തലിക് സിറിയൻ ബാങ്കി​െൻറ അസാധാരണ ജനറൽ ബോഡി യോഗം ബുധനാഴ്ച തൃശൂർ കൗസ്തുഭം ഒാഡിറ്റോറിയത്തിൽ നടക്കും. യോഗ സ്ഥലത്തേക്ക് സമര സഹായ സമിതി ബഹുജന മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. തല തിരിഞ്ഞ പരിഷ്കാരങ്ങൾ ബാങ്കിനെ ശോച്യാവസ്ഥയിലേക്ക് തള്ളിയിരിക്കുകയാണ്. താക്കോൽ സ്ഥാനങ്ങളിൽ മറ്റു സ്ഥാപനങ്ങളിൽനിന്ന് കൊണ്ടുവന്നവരെ തിരുകിക്കയറ്റുന്നു. 60 വയസ്സ് കഴിഞ്ഞ 17 ജനറൽ മാനേജർമാരെയാണ് പുതിയതായി നിയമിച്ചത്. അതേസമയം, ചെറിയ ശമ്പളം വാങ്ങുന്ന പ്യൂൺ, സ്വീപ്പർ ജോലിക്ക് ആളു കുറവാണ്. 426 ശാഖകൾക്ക് 107 പ്യൂണും 38 സ്വീപ്പർമാരും മാത്രമാണുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. ബുധനാഴ്ച രാവിലെ 10ന് സി.എം.എസ് സ്കൂൾ പരിസരത്തുനിന്ന് മാർച്ച് പുറപ്പെടുമെന്ന് സമര സഹായ സമിതി ചെയർമാൻ സുന്ദരൻ കുന്നത്തുള്ളിയും സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വർഗീസും അറിയിച്ചു. ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രനും എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി പി. വിജയകുമാറും വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.