നിർമാണ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കണം^ലോറി ഓണേഴ്സ് അസോ.

നിർമാണ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കണം-ലോറി ഓണേഴ്സ് അസോ. തൃശൂർ: ജില്ലയിലെ പൂട്ടിയ കരിങ്കൽ ക്വാറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കണമെന്നും നിർമാണ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കണമെന്നും തൃശൂർ ഡിസ്ട്രിക്ട് ലോറി ഓണേഴ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ. ഇന്ധന വില വർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ല പ്രസിഡൻറ് ഫ്രാൻസിസ് കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.ആർ. തോമസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഡി. വിജയകുമാർ, എ.ആർ. രാജൻ, യു.എൻ. രാമചന്ദ്രൻ, സി.കെ. ശശിധരൻ, പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. മേയ് അഞ്ചിന് അസോസിയേഷൻ അമ്പതാം വാർഷിക സമ്മേളനം നടത്താൻ തീരുമാനിച്ചു. കെ.ആർ. തോമസ് ജനറൽ കൺവീനറായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.