പാസിങ് ഔട്ട് പരേഡ് 22ന്; മുഖ്യമന്ത്രി പങ്കെടുക്കും

തൃശൂർ: കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 29-ാം ബാച്ച് ഡ്രൈവര്‍ പൊലീസ് കോൺസ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡ് 22ന് 7.30ന് രാമവർമപുരം പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. വാക്ക് ഇന്‍ ഇൻറര്‍വ്യൂ തൃശൂർ: കാര്‍ഷിക വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി ജില്ലയില്‍ സേവനത്തിനായി കര്‍ഷകമിത്രയെ തിരഞ്ഞെടുക്കുന്നു. ബുധനാഴ്ച ചെമ്പൂക്കാവ് ജില്ല കൃഷി ഓഫിസില്‍ കൂടിക്കാഴ്ച നടത്തും. കര്‍ഷക കുടുംബത്തില്‍ നിന്നുള്ള വ്യക്തിയായിരിക്കണം. കമ്പ്യൂട്ടറില്‍ ഏറ്റവും കുറഞ്ഞത് ഒരു മാസത്തെ അംഗീകൃത പരിശീലനം. വിവരങ്ങള്‍ക്ക് കൃഷിഭവനുകളുമായി ബന്ധപ്പെടണം. കന്നുകാലി വന്ധ്യതാനിവാരണം തൃശൂർ: ജില്ല പഞ്ചായത്തി​െൻറയും മൃഗസംരക്ഷണ വകുപ്പി​െൻറയും സംയുക്താഭിമുഖ്യത്തില്‍ ഫെര്‍ട്ടിലിറ്റി മിഷന്‍ 2017--18 ​െൻറ ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച 9.30ന് തെക്കുംകര പഞ്ചായത്ത് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് നിര്‍വഹിക്കും. കന്നുകാലികളിലെ വന്ധ്യതക്ക് കൃത്യമായ രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. കരുവന്നൂര്‍ ഡിസ്‌പെന്‍സറി വെറ്ററിനറി സര്‍ജന്‍ ഡോ. കിരണന്‍ മേനോന്‍, വെങ്കിടങ്ങ് ഡിസ്‌പെന്‍സറി വെറ്ററിനറി സര്‍ജന്‍ ഡോ. പി.എസ്. ഹരീഷ് എന്നിവര്‍ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.