തുല്യജോലിക്ക് തുല്യവേതനം നൽകണം ^ബി.എം.എസ്

തുല്യജോലിക്ക് തുല്യവേതനം നൽകണം -ബി.എം.എസ് തൃശൂർ: ബി.എം.എസി​െൻറ നേതൃത്വത്തിലുള്ള ഇൻഡസ്ട്രിയൽ മസ്ദൂർ സംഘ് ജില്ല സമ്മേളനം ജില്ല പ്രസിഡൻറ് എ.സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വ്യവസായശാലകളിൽ ജോലിയെടുക്കുന്ന സ്ത്രീകൾക്ക് പുരുഷൻമാരേക്കാൾ വേതനം കുറവാണ്. ഔഷധി പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ കോൺട്രാക്ട് അപ്രൻഡീസ് പോലുള്ള തസ്തികകളിൽ പത്ത് വർഷത്തോളം സ്ഥിരമായി ജോലി ചെയ്തിട്ടും അവരെ സ്ഥിരപ്പെടുത്താൻ തയ്യാറാകാത്തതിലും സമ്മേളനം പ്രതിഷേധിച്ചു. ഉപഭോക്തൃ വില സൂചിക സമഗ്രമായി പരിഷ്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യൂനിയൻ പ്രസിഡൻറ് പി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എം.എസ്. സുനിൽ, ശ്രീകണ്ണൻ, പി.ഡി. സുനിൽകുമാർ, കെ. സന്തോഷ്കുമാർ, പി.ബി. സുധീർ, എ. പീതാംബരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. ഗോപിനാഥ് (പ്രസി.), കെ. മോഹൻദാസ് (ജന.സെക്ര.), കെ.പി. രവി, അംബിക ബാബു, ബെന്നി റപ്പായി (വൈസ് പ്രസി.), ഗോപി കള്ളായി, സി.ബി. ബിജു, അനിത തിലകൻ (ജോ.സെക്ര.), ഫെനിക്സ് ഫ്രാൻസീസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.