ഇല്ല........................XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXX തൃശൂർ: ദേശീയപാത കുതിരാനിലെ തുരങ്കനിര്‍മ്മാണത്തിലെ സ്തംഭനാവസ്ഥ നീങ്ങണമെങ്കിൽ ബാങ്കുകൾ കനിയണം. നിർമാണ കമ്പനിയായ കെ.എം.സിക്ക് അവർ വായ്പ എടുത്ത ബാങ്കുകൾ തുടർന്ന് പണം നൽകാൻ തയാറല്ല. നേരത്തെ എടുത്ത കോടികളുടെ വായ്പ തിരിച്ചടവിന് സമയമായെങ്കിലും പണം നൽകാൻ കമ്പനിക്കായിട്ടില്ല. കഴിഞ്ഞ മാർച്ചിൽ നിർമാണപ്രവർത്തനങ്ങൾ തീരുമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. ഇൗ മാർച്ച് കഴിഞ്ഞ് വീണ്ടും ആറുമാസം കൂടി സമയം ആവശ്യെപ്പട്ടിരിക്കുകയാണ് നർമാണ കമ്പനി. ടോൾ പരിക്കാതെ പണം തിരിച്ചടക്കാനാവാത്ത സഹചര്യമാണുള്ളത്. ഇൗ സമയമത്രയും തരിച്ചടവ് മുടങ്ങും. വിവിധ ബാങ്കുകളുെട കൺസോർഷ്യം ജനപ്രതിനിധകളുടെ അനുമതിയോെടയാണ് വായ്പ നൽകിയത്. നിർമാണ പ്രവർത്തനങ്ങൾ തീരുന്ന മുറക്ക് തിരിച്ചടക്കാമെന്നായിരുന്നു നിബന്ധന. അതുകൊണ്ട് തന്നെ നിർമാണ പ്രവർത്തനങ്ങൾ തീരാെത തന്നെ ടോൾ പരിക്കുന്നതിനാണ് കെ.എം.സിയുടെ ശ്രമം. ഇക്കാര്യം നേരത്തെ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. മണ്ണുത്തി - അങ്കമാലി ദേശീയപാതയിൽ നിർമാണപ്രവർത്തനങ്ങൾ തീരുന്നതിന് മുേമ്പ ടോൾപിരിവ് തുടങ്ങിയിരുന്നു. നിലവിൽ ഇൗ പാതയിൽ പ്രതിമാസം നാലരക്കോടിയാണ് ബാങ്ക് വായ്പ തിരിച്ചടക്കുന്നത്. അതിൽ അധികം തുകയായിരിക്കും മണ്ണുത്തി - വടക്കുഞ്ചേരി പാതയിൽ തിരിച്ചടവ് ഇനത്തിൽ കൊടുക്കാനുള്ളത്. സേങ്കതിക കാരണങ്ങളാൽ ബാങ്കിൽ നിന്നും പണം കിട്ടുന്നിെല്ലന്നാണ് കമ്പനി അധികൃതരുടെ നിലപാട്. കാര്യങ്ങൾ ഇങ്ങനെയായാൽ നിർമാണപ്രവർത്തനങ്ങൾ ഇനിയും നീളാനാണ് സാധ്യത. തൊള്ളായിരം കോടി നിര്‍മ്മാണ ചെലവ് പ്രതീക്ഷിച്ച തുരങ്കനിര്മ്മാണത്തിെൻറ ചെലവ് പ്രതീഷിച്ച തുകയേക്കാള്‍ കൂടുതലാകുമെന്നാണ് കണക്കാക്കുന്നത്. നിര്‍മ്മാണം തടസപ്പെട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സര്‍ക്കാരോ ദേശീയപാത അതോറിറ്റിയോ ഇടപെട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 24 മുതലാണ് തുരങ്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്തംഭനാവസ്ഥ തുടങ്ങിയത്. ദേശീയപാത നിര്‍മ്മാണപ്രവൃത്തികള്‍ ഏറ്റെടുത്ത കരാര്‍ കമ്പനിയായ കെ.എം.സി, തുരങ്കനിര്‍മ്മാണം നടത്തുന്ന കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കാനുണ്ട്. മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് ശമ്പള കുടിശികയുമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി നാല്‍പത് കോടിയോളം രൂപയാണ് തുരങ്കനിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത മുംബൈ പ്രഗതി എന്‍ജിനീയറിങ്ങിന് നല്‍കാനുള്ളത്. കുതിരാന്‍ തുരങ്കത്തിെൻറ ഇരുമുഖങ്ങളിലേയും അപകടാവസ്ഥയിലുള്ള പാറക്കെട്ടുകളും മണ്ണും തിങ്കളാഴ്ച മുതല്‍ നീക്കം ചെയ്യും. കഴിഞ്ഞ ദിവസമാണ് അപകടാവസ്ഥയിലായ പാറക്കെട്ടുകളും മണ്ണും നീക്കം ചെയ്യാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.