തൃശൂർ: കുതിരാൻ തുരങ്കം ഉൾപ്പെടെയുള്ള ദേശീയപാത 544ലെ മണ്ണുത്തി-വടക്കുഞ്ചേരി ആറ് വരിപാത നിർമാണം പൂർത്തിയാക്കാൻ ബാങ്കുകൾ കനിയണം. നിർമാണം തീർക്കാത്തതിൽ വായ്പ നൽകുന്ന ബാങ്കുകളുടെ കൺസോർട്ട്യം അതൃപ്തരാണ്. ഇക്കാര്യത്തിൽ ബാങ്കുകൾക്ക് തൃപ്്തികരമായ വിശദീകരണം നൽകാൻ കെ.എം.സിക്ക് ഇല്ല. പക്ഷേ, ആറ് വരിപ്പാതയെങ്കിലും പൂർത്തീകരിച്ച് അതിെൻറ റിപ്പോർട്ട് ബാങ്കിന് കൈമാറി പണം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കരാറുകാർ. 74 ശതമാനം നിർമാണ െചലവ് വഹിക്കുന്ന ഇവർക്ക് ടോൾ പിരിവിലൂടെയാണ് ഈ പണം തിരിച്ചു കിട്ടുക. ഇതിൽ നിന്നാണ് വായ്പ തിരിച്ചടക്കുക. അതുകൊണ്ട് ടോൾപിരിവ് ആരംഭിക്കാനുള്ള തത്രപ്പാടിലാണ് ഇവർ. മണ്ണുത്തി, വടക്കുഞ്ചേരി, കുതിരാൻ മേൽപാലങ്ങൾ പൂർത്തീകരിച്ചാലേ അതിന് കഴിയൂ. കുതിരാനിെല ഒരു തുരങ്കപാതയെങ്കിലും തുറന്നാൽ ടോൾ പിരിവിന് ദേശീയപാത അതോറിറ്റിയിൽനിന്ന് അനുമതി നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷ. ഇത് അനുവദിച്ചാൽ പാലിയേക്കര ടോൾപാതയുടെ സ്ഥിതിയാകും ഈ ആറുവരിപ്പാതക്കും. പണം ഇല്ലാത്തത് കൊണ്ട് ഇവിടെ പണി മുടങ്ങുന്നത് ആദ്യമല്ല. കഴിഞ്ഞ തവണ വായ്പ അനുവദിക്കുന്നത് മുടങ്ങിയപ്പോൾ മന്ത്രിമാരടക്കം ഇടപ്പെട്ടപ്പോഴാണ് ബാങ്ക് കൺസോർട്ട്യം പണം അനുവദിച്ചത്. നിർമാണ പ്രവർത്തനങ്ങൾ തീരുന്ന മുറക്ക് തിരിച്ചടക്കാമെന്നായിരുന്നു നിബന്ധന. അതുകൊണ്ട് തന്നെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും മുേമ്പ ടോൾ പരിക്കുന്നതിനാണ് കെ.എം.സിയുടെ ശ്രമം. 85 ശതമാനത്തിന് മുകളിൽ നിർമാണം പൂർത്തിയായാൽ ടോൾപിരിവ് ആരംഭിക്കാമെന്ന ദേശീയപാതയുടെ നിർമാണ ചട്ടവും ഇവർ മറയാക്കുമെന്ന് നേരത്തെ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. മണ്ണുത്തി - അങ്കമാലി ദേശീയപാതയിൽ നിർമാണപ്രവർത്തനങ്ങൾ തീരും മുേമ്പ ടോൾപിരിവ് തുടങ്ങിയിരുന്നു. നിലവിൽ ഇൗ പാതയിൽ പ്രതിമാസം നാലരക്കോടിയാണ് വായ്പ തിരിച്ചടക്കുന്നത്. മണ്ണുത്തി - വടക്കുഞ്ചേരി പാതയിൽ തിരിച്ചടവ് അതിൽ അധികം വരും. 960 കോടി എസ്റ്റിമേറ്റിൽ ആരംഭിച്ച തുരങ്കനിർമാണത്തിെൻറ ചെലവ് അതിനേക്കാള്‍ കൂടുമെന്നാണ് കണക്കാക്കുന്നത്. അതിനിടെ, മാർച്ച് 31ന് തീരുന്ന നിർമാണ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി നൽകിയതായാണ് വിവരം. മഴക്ക് മുമ്പേ തീർക്കേണ്ട അഴുക്ക് ചാലിേൻറതുൾപ്പെടെയുള്ള ജോലികൾ ഇതിനകം തീർക്കണം. രണ്ട് ആഴ്ചയിലേറെയായി സ്തംഭിച്ച തുരങ്ക നിർമാണം പുനരാരംഭിക്കണമെങ്കിൽ 40 കോടി ഇതിെൻറ നിർമാണം നടത്തുന്ന പ്രഗതി കൺസ്ട്രക്ഷന് നൽകണം. ഇത് മാസങ്ങളായി കിടിശ്ശികയാണ്. തുരങ്കനിർമാണത്തിനായി ഓടുന്ന ടിപ്പർ, തൊഴിൽ കരാറുകാർ എന്നിവർക്ക് നൽകാനുള്ളത് ഇതിന് പുറമെയാണ്. അതേസമയം, കുതിരാന്‍ തുരങ്കത്തിെൻറ ഇരുമുഖങ്ങളിലേയും അപകടാവസ്ഥയിലുള്ള പാറക്കെട്ടുകളും മണ്ണും കലക്ടറുടെ ഉത്തരവ് പ്രകാരം തിങ്കളാഴ്ച മുതല്‍ നീക്കം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.