ബാറുകൾ ത്രീസ്​റ്റാറാക്കാൻ തിരക്കിട്ട നവീകരണം

തൃശൂര്‍: ബാറുകൾ അനുവദിക്കുന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പഞ്ചായത്തുകളിൽ ബാറുകൾ തുറക്കുന്നതിന് സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചതോടെ ത്രീസ്റ്റാർ പദവി വീണ്ടെടുക്കാൻ ജില്ലയിലെ പഴയ ബാറുടമകൾ ഒരുക്കമാരംഭിച്ചു. ഇതോടൊപ്പം പുതിയ ബാറുകൾ അനുവദിക്കുന്നതിന് അനുമതി തേടി നൂറിലേറെ അപേക്ഷകൾ എക്സൈസിന് ലഭിച്ചു. ബിയർ-വൈൻ പാർലറുകളായി പ്രവർത്തിക്കുന്ന പഴയ ബാറുകൾ പുതിയ തീരുമാനത്തി​െൻറ പശ്ചാത്തലത്തിൽ നവീകരണം തുടങ്ങി. യു.ഡി.എഫ് മദ്യനയം നടപ്പിലാക്കും മുമ്പ് 112 ബാറുകളാണ് ജില്ലയിലുണ്ടായിരുന്നത്. ഫോര്‍ സ്റ്റാര്‍ പദവിയുള്ളവയ്ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തോടെ 74 എണ്ണംനിർത്തി. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സ് നല്‍കേണ്ടെന്ന മുന്‍ സര്‍ക്കാര്‍ തീരുമാനത്തോടെ അതില്‍ 38 എണ്ണത്തിനുകൂടി താഴ് വീണു. ഘട്ടംഘട്ടമായി ബാറുകളും ചില്ലറമദ്യവിൽപനശാലകളും പൂട്ടുമെന്ന കഴിഞ്ഞ സർക്കാറി​െൻറ പ്രഖ്യാപനത്തിൽ നിന്ന് അധികാരത്തിലെത്തിയ ഇടത് സർക്കാർ പിന്മാറി. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാറുകള്‍ക്ക് ബിയര്‍,- വൈന്‍ പാര്‍ലര്‍ അനുമതി നല്‍കിയതോടെ പൂട്ടിയതിൽ 80 എണ്ണം തുറന്നു. അതിനിടെ ജില്ലയില്‍ ഫൈവ് സ്റ്റാര്‍ പദവിയില്‍ ജോയ്സ് പാലസില്‍ ബാര്‍ തുറന്നത്. ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത്തോടെ 85 പാര്‍ലറുകള്‍ വീണ്ടും പൂട്ടി. നിലവിൽ 32 എണ്ണമാണ് ബാർ, ബിയർ വൈൻ പാർലറുകളായി പ്രവർത്തിക്കുന്നത്. ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍കാനും പുതിയവക്ക് ലൈസൻസുകൾ അനുവദിക്കാനുമുള്ള നടപടി എക്‌സൈസ്‌ വകുപ്പ്‌ ഉടൻ ആരംഭിക്കും. നിലവില്‍ ബിയര്‍, വൈന്‍ പാര്‍ലറുകളായി പ്രവര്‍ത്തിക്കുന്നവക്ക് പെട്ടെന്ന്‌ വിദേശമദ്യം വിളമ്പാനുള്ള അനുമതി ലഭിക്കാനിടയില്ല. ബാറുകളുടെ സ്‌റ്റാര്‍ പദവി സംബന്ധിച്ച തരംതിരിവ്‌ നടപടികള്‍ക്കു ശേഷമേ ബാര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.