കർഷക മിത്ര തെരഞ്ഞെടുപ്പ്

തൃശൂർ: കാർഷിക ശൃംഖല ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി ജില്ലയിൽ വിവിധ കൃഷിഭവൻ പരിധിയിൽ കർഷക മിത്രയെ തെരഞ്ഞെടുക്കുന്നു. അന്തിക്കാട്, തൈക്കാട്, ആവിണിശ്ശേരി, കൂർക്കഞ്ചേരി, വല്ലച്ചിറ, ആർത്താറ്റ്, ചൂണ്ടൽ, ചൊവ്വന്നൂർ, കുന്നംകുളം, കണ്ടാണശ്ശേരി, പോർക്കുളം, കാട്ടൂർ, കയ്പമംഗലം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, പാവറട്ടി, നടത്തറ, ഒല്ലൂക്കര, പുത്തൂർ, പാഞ്ഞാൾ, അവണൂർ, കോലഴി, വലപ്പാട്, നാട്ടിക, തളിക്കുളം, എരുമപ്പെട്ടി, വരവൂർ കൃഷിഭവനുകളിലാണ് തെരഞ്ഞെടുക്കുന്നത്. കർഷക കുടുംബത്തിൽ നിന്നുള്ളവരെയാണ് പരിഗണിക്കുക. ഒരു മാസത്തെ അംഗീകൃത കമ്പ്യൂട്ടർ പരിശീലനവും വിപണനത്തിൽ പ്രവൃത്തി പരിചയവും വേണം. അപേക്ഷകൻ ഒരു ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറി നൽകണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിഫലമായി 5,000 രൂപയും വാഹനച്ചെലവിനായി 5,000 രൂപയും നൽകും. അപേക്ഷകർ 21ന് രാവിലെ 10ന് ചെമ്പൂക്കാവിലെ ജില്ല കൃഷി ഓഫിസിൽ യോഗ്യത തെളിയിക്കുന്ന രേഖകളും പകർപ്പുമായി കൂടിക്കാഴ്ചക്ക് എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.