ഒല്ലൂര്‍: സെൻറ് ആൻറണീസ് ഫോറോനപള്ളിയില്‍നിന്ന് പാലയൂരിലേക്ക് ആരംഭിച്ച തീർഥാടന പദയാത്രയിൽ പ്രതിഷേധവുമായി വിശ്വാസികള്‍. നൂറ്റമ്പതോളം പേര്‍ വായ് മൂടിക്കെട്ടി പ്ലക്കാർഡ് പിടിച്ച് ചടങ്ങുകളിലും പദയാത്രയിലും പങ്കെടുത്തു. ഒല്ലൂര്‍ വികാരിയും വിശ്വാസികളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇടവക സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ അതിരൂപത പ്രതിനിധികളെ തടയും എന്നാണ് പറഞ്ഞിരുത്. ശനിയാഴ്ച വൈകീട്ട് അതിരൂപത കമീഷന്‍ അംഗങ്ങളുമായി സംസാരിച്ചതിനെ തുടർന്ന് തടയാനുള്ള തീരുമാനം ഒഴിവാക്കി. തുടർന്നാണ് പ്ലക്കാർഡുയർത്തി പ്രതിഷേധിക്കാൻ തീരുമാനിച്ചത്. പ്രശ്‌ന സാധ്യത മുന്നിൽകണ്ട് ഒല്ലൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. വികാരിയെ സ്ഥലം മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് ഇടവക സംരക്ഷണ സമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.