ദേശീയ ആരോഗ്യ മിഷനിൽ ശമ്പളം വർധിപ്പിക്കണം -മനുഷ്യാവകാശ കമീഷൻ തൃശൂർ: നാഷനൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) ജീവനക്കാർക്ക് ശമ്പളം പരിഷ്ക്കരിക്കാനുള്ള നിർദേശം അടിയന്തരമായി തയാറാക്കി സർക്കാറിന് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. നിർദേശം ലഭിക്കുന്ന മുറക്ക് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ സർക്കാറിനും നിർദേശം നൽകി. എൻ.എച്ച്.എമ്മിൽ പി.ആർ.ഒമാരായി പ്രവർത്തിക്കുന്നവർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗം മെച്ചപ്പെടുത്താൻ 2006ൽ കേന്ദ്ര സർക്കാർ സ്ഥാപിച്ച എൻ.എച്ച്.എം ശാശ്വതമായ സ്ഥാപനമല്ലെന്ന് ഡയറക്ടർ കമീഷന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ ജീവനക്കാരുടെ പ്രവർത്തന മികവിെൻറ അടിസ്ഥാനത്തിൽ കരാർ പുതുക്കി നൽകുന്നുണ്ട്. ശമ്പള വർധന നടപ്പാക്കണമെങ്കിൽ കേന്ദ്ര സർക്കാർ തീരുമാനിക്കണം. സർക്കാറിലേക്ക് സമർപ്പിക്കാനായി ശമ്പള പരിഷ്ക്കരണത്തിനുള്ള കരട് നിർദേശം തയാറാക്കി വരുന്നതായും റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്. ഉത്തരവ് ചീഫ് സെക്രട്ടറിക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.