തൃശൂർ: ജ്യോതി എൻജിനീയറിങ് കോളജ് ക്രിസ്റ്റൽ ജൂബിലി ആഘോഷ സമാപനം സുരേഷ്ഗോപി എം.പി ഉദ്ഘാടനം ചെയ്തു. തൃശൂർ അതിരൂപതാ ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തി. കേരള കലാമണ്ഡലവും ജ്യോതി എൻജിനീയറിങ് കോളജും സംയുക്തമായി നടത്തുന്ന ക്ലീൻ തൃശൂർ പദ്ധതിയുടെ ലോഗോ പ്രകാശനം കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ.നാരായണൻ നിർവഹിച്ചു. മോൺ.തോമസ് കാക്കശേരി, പ്രിൻസിപ്പൽ ഫാ.ജെയ്സൺ പോൾ മുളേരിക്കൽ, ഫാ.റോയ് ജോസഫ് വടക്കൻ, ഫാ.ജോജു ചിരിയങ്കണ്ടത്ത്, ഫാ. എ.കെ. ജോർജ്, തോമസ് മാത്യു, ബോബി പീറ്റർ, പി.ടി.എ പ്രസിഡൻറ് ലാൽമോൻ, കോളജ് ചെയർമാൻ അലൻ ഫ്രാൻസിസ് ആൻറണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.