കേരളത്തിലെ ദലിത്​ ആക്രമണങ്ങളില്‍ സാഹിത്യ നായകന്മാര്‍ക്ക് മിണ്ടാട്ടമില്ല ^ എ.എന്‍. രാധാകൃഷ്ണന്‍

കേരളത്തിലെ ദലിത് ആക്രമണങ്ങളില്‍ സാഹിത്യ നായകന്മാര്‍ക്ക് മിണ്ടാട്ടമില്ല - എ.എന്‍. രാധാകൃഷ്ണന്‍ തൃശൂര്‍: ദലിത്, ആദിവാസി ആക്രമണത്തിനെതിരെയും ഇടതുപക്ഷ സര്‍ക്കാറി​െൻറ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും എൻ.ഡി.എ തൃശൂരില്‍ നടത്തിയ രാപകല്‍ സമരം സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമരത്തിൽ പങ്കെടുത്തത് ബി.ജെ.പി നേതാക്കളും പ്രവർത്തകരും മാത്രം. സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള കലഹത്തിൽ പരിപാടികളോട് സഹകരിക്കില്ലെന്ന് പരസ്യമായി ബി.ഡി.ജെ.എസ് അറിയിച്ചിട്ടുണ്ട്. എന്നാൽ കേരള കോൺഗ്രസ് പി.സി. തോമസടക്കമുള്ള പാർട്ടികൾക്ക് തൃശൂരിൽ നേതാക്കളും അണികളും ഉണ്ടെങ്കിലും ഇവരാരും പങ്കെടുത്തില്ല. കേരളത്തില്‍ പട്ടികജാതി ദലിത് ജനവിഭാങ്ങളെ ആക്രമിച്ച് കൊല്ലുമ്പോള്‍ സാംസ്‌കാരിക നായകന്മാര്‍ക്കും സാംസ്‌കാരിക പ്രതിഭകള്‍ക്കും മിണ്ടാട്ടമില്ലെന്ന് എ.എന്‍.രാധാകൃഷ്ണന്‍ ആരോപിച്ചു. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഒരു സാഹിത്യകാരനും തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ കൊണ്ടുപോയി നല്‍കാന്‍ തയാറായിട്ടില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദലിത് ആക്രമണങ്ങള്‍ വർധിച്ചിരിക്കുകയാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിർദേശം പോലും നല്‍കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി തൃശൂര്‍ മണ്ഡലം പ്രസിഡൻറ് വിനോദ് പൊള്ളാഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എ. നാഗേഷ്, രവികുമാര്‍ ഉപ്പത്ത്, സുബ്രഹ്മണ്യന്‍, രഘുനാഥ് സി. മേനോന്‍, പ്രദീപ്കുമാര്‍, ഷാജന്‍ ദേവസ്വംപറമ്പില്‍, മനോജ് നെല്ലിക്കാട്, സരേഷ്, രവി തിരുവമ്പാടി, സജീവന്‍, ദിനേഷ്, പുഷ്പാംഗദന്‍, വി.സി. മുരളി, മുരളി കൊളങ്ങാട്ട്, വത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.