തൃശൂർ: ജില്ലയിൽ വിവിധ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമുള്ള ഒഴിവുകൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം നടത്തി നികത്തണമെന്ന് ഗവ. ഹോസ്പിറ്റൽ നഴ്സിങ് അസിസ്റ്റൻറ് അറ്റൻഡേഴ്സ് സ്റ്റാഫ് അസോസിയേഷൻ ജില്ല യോഗം ആവശ്യപ്പെട്ടു. തൃശൂർ ജനറൽ ആശുപത്രിയിൽ രണ്ടാം ഗ്രേഡ് അറ്റൻഡർമാരുടെ 13 ഒഴിവും നഴ്സിങ് അസിസ്റ്റൻറിെൻറ ഒമ്പത് ഒഴിവുമുണ്ട്. ഇരിങ്ങാലക്കുട, വടക്കാഞ്ചേരി ജനറൽ ആശുപത്രികളിലും ചില സാമൂഹിക, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സമാനമായ ഒഴിവുകളുണ്ട്. ഇത് നികത്താത്തതിനാൽ നിലവിലുള്ള ജീവനക്കാർ മാസത്തിൽ 12 ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു. അവധിയും ഒാഫും എടുക്കാനാവാത്ത സ്ഥിതിയുമുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻറ് വർഗീസ് തെക്കേത്തല അധ്യക്ഷത വഹിച്ചു. കെ.കെ. പുഷ്കരൻ, കൊച്ചുപോൾ, എം.എ. മുഹമ്മദ് നിസാർ, എം.എസ്. വാസുദേവൻ, സി.ആർ. ബബിത, ടി.എൻ. തങ്കമ്മു എന്നിവർ സംസാരിച്ചു. ജില്ല സമ്മേളനം ഇൗമാസം 28ന് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.