ചെറുതുരുത്തി: കൊലപാതക രാഷ്ട്രീയത്തിനെതിരെ യൂത്ത് ലീഗ് വള്ളത്തോൾ നഗർ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തി. ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റംഷാദ് പള്ളം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എ. അബ്ദുൽ കരീം മുഖ്യ പ്രഭാഷണം നടത്തി. ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ, ടി.കെ. സെയ്തലവി, എം.വി. സുലൈമാൻ, എസ്.ടി.യു.ജില്ല പ്രസിഡൻറ് പി.എ. അബ്ദുൽ സലാം, ആർ.എസ്.പി ജില്ല സെക്രട്ടറി.വി.പി. പ്രസാദ്, കേരള കോൺഗ്രസ് ജില്ല സെക്രട്ടറി ജോൺ ആടുപാറ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി മനോജ് തൈക്കാട്ട്, വ്യാപാരി കോൺഗ്രസ് മണ്ഡലം സെക്രട്ടറി നൗഷാദ്, കെ.വി.കെ. ബഷീർ ഹുസൈൻ, സുലൈമാൻ നെടുമ്പുര, പി.എം. മുസ്തഫ, റസാഖ് തൊഴൂപ്പാടം, ജലീൽ ചേലക്കര, വി.എം. ജാഫർ, വി.എ. നൗഷാദ്, ടി.ബി.മൊയ്തീൻ കുട്ടി, കെ.വൈ.അഫ്സൽ എന്നിവർ സംസാരിച്ചു. കെ.കെ. ഷഫീഖ് സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം കെ.കെ. രമ ഉദ്ഘാടനം ചെയ്തു. കെട്ടിടോദ്ഘാടനം ദേശമംഗലം: ജി.വി.എച്ച്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെട്ടിടോദ്ഘാടനവും വിരമിക്കുന്ന അധ്യാപികക്ക് യാത്രയയപ്പും സ്കൂൾ വാർഷികവും ഞായറാഴ്ച ഒന്നിന് മന്ത്രി പ്രഫ. സി.- രവീന്ദ്രനാഥ് നിർവഹിക്കും. യു.ആർ. പ്രദീപ് എം.എൽ.എ അധ്യക്ഷത വഹിക്കും. പി.കെ. ബിജു എം.പി, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.