തൃശൂര്‍: മറച്ചുവെക്കപ്പെടുന്ന സത്യങ്ങള്‍ക്ക് നേരെയുള്ള കണ്ണിറുക്കലാണ് കാര്‍ട്ടൂണുകളെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തിരുത്തലിെൻറ കണ്ണുകളാണ് കാർട്ടൂണിസ്റ്റിേൻറെതന്നും അദ്ദേഹം പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണെൻറ 'കണ്ണിറുക്കി കാലം'കാര്‍ട്ടൂണ്‍ പ്രദര്‍ശനം ലളിതകല അക്കാദമിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സത്യൻ അന്തിക്കാട്. വരയില്‍ മാത്രമല്ല അഭിനയത്തിലും വേഷത്തിലുമെല്ലാം കാര്‍ട്ടൂണുണ്ട്. വലിയൊരു ലേഖനത്തേക്കാള്‍ മനസ്സില്‍ പതിയുന്ന ചിത്രങ്ങളാണ് കാര്‍ട്ടൂണുകളെന്നും അതിൽ സാമൂഹ്യവിമര്‍ശനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അശോകന്‍ ചെരുവില്‍, എം.കെ. കൃഷ്ണകുമാര്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വാഹകസമിതി അംഗം കാര്‍ട്ടൂണിസ്റ്റ് മധൂസ് എന്നിവര്‍ സംസാരിച്ചു. കാര്‍ട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന്‍, ജോഷി ജോസ് എന്നിവർ സംസാരിച്ചു. 23-ന് സമാപിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.