സുകുമാരൻ: വ്യവസ്​ഥിതിക്കെതിരെ ശക്തമായി പ്രതികരിച്ച എഴുത്തുകാരൻ ^വൈശാഖൻ

സുകുമാരൻ: വ്യവസ്ഥിതിക്കെതിരെ ശക്തമായി പ്രതികരിച്ച എഴുത്തുകാരൻ -വൈശാഖൻ തൃശൂർ: വ്യവസ്ഥിതിക്കെതിരെയും രാഷ്്ട്രീയ വിവേചനത്തിനുമെതിരെയും ശക്തമായി പ്രതികരിച്ച എഴുത്തുകാരനാണ് സുകുമാരൻ എന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ. വിളക്ക്തിരി സ്വയം മങ്ങുംപോലെയാണ് അദ്ദേഹം ക്രിയാത്മകതയിൽനിന്ന് പിൻവാങ്ങിയത് -അദ്ദേഹം പറഞ്ഞു. ഒരിക്കൽ മാത്രമാണ് അദ്ദേഹത്തെ നേരിൽ കണ്ടതും സംസാരിച്ചതും. 1971ൽ ജോലാർപേട്ട റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററായി ജോലി ചെയ്യുേമ്പാൾ അദ്ദേഹം തന്നെ കാണാൻ വരികയായിരുന്നു. വൈശാഖനെയാണ് അന്വേഷിച്ചത്. റെയിൽവേയിൽ താൻ ഗോപിനാഥൻ നായരായിരുന്നു. അദ്ദേഹം അന്വേഷിച്ചയാളെ ആർക്കും മനസ്സിലായില്ല. ഒടുവിൽ ഒരു മലയാളി ഗാർഡാണ് അദ്ദേഹം അന്വേഷിക്കുന്നത് തന്നെയാണെന്ന് അറിയിച്ചത്. രാത്രി ഒന്നരക്കാണ് അദ്ദേഹം എത്തിയത്. അന്ന് പുലർച്ചെ നാല് വരെ നാടി​െൻറ സാമൂഹികാവസ്ഥയെ കുറിച്ചും അദ്ദേഹത്തി​െൻറ കഥകളെ കുറിച്ചും സംസാരിച്ചു. പിന്നീട് ഒരിക്കലും അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ സാധിച്ചില്ല. കാണാൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. മലയാളത്തിൽ ചുരുക്കം ചില എഴുത്തുകാരെ തിരഞ്ഞെടുത്താൽ അതിലൊരാളാണ് സുകുമാരൻ -വൈശാഖൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.