തൃശൂർ: ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ അവധിയിൽ പ്രവേശിപ്പിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടി എൻ. രാധാകൃഷ്ണൻ നായർ ലളിതകല അക്കാദമി സെക്രട്ടറിയുടെ അധിക ചുമതലയേറ്റു. വ്യാഴാഴ്ച ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പൊന്ന്യം ചന്ദ്രൻ അവധി അറിയിച്ചു. ആയുർവേദ ചികിത്സക്ക് വേണ്ടി ഒരു മാസത്തേക്കാണ് സെക്രട്ടറി അവധിയെടുത്തതെന്നാണ് അക്കാദമി വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ യോഗ്യതയില്ലാത്തയാൾക്ക് അക്കാദമിയുടെ ഫെലോഷിപ് പ്രഖ്യാപിച്ചതും ചിത്രകാരൻ അശാന്തെൻറ മൃതദേഹത്തോട് െകാച്ചിയിൽ അനാദരവ് കാട്ടിയെന്ന ആരോപണത്തിൽ കാര്യക്ഷമമായി ഇടപെടാത്തതും വിവാദമായതിെന തുടർന്ന് സാംസ്കാരിക വകുപ്പിെൻറ നിർദേശത്തെത്തുടർന്നാണ് അവധിയിൽ പ്രവേശിച്ചതെന്ന് പറയപ്പെടുന്നു. ചെയർമാനായിരുന്ന ടി.എ. സത്യപാലും രണ്ട് അംഗങ്ങളും അക്കാദമിയിൽനിന്ന് രാജിവെച്ചിരുന്നു. അന്തരീക്ഷം കലുഷിതമായതോടെയാണ് സാംസ്കാരിക വകുപ്പ് ഇടപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.