നുണയിലൂടെ അധികാരത്തിലെത്താമെന്ന് കാണിച്ച കോമാളിക്കൂട്ടമാണ് ബി.ജെ.പി-പ്രകാശ് രാജ് തൃശൂർ: നുണ പറഞ്ഞ് അധികാരത്തിലെത്താന്‍ കഴിയുമെന്ന് കാണിച്ച കോമാളിക്കൂട്ടമാണ് ബി.ജെ.പിയെന്നും അതൊരു ഭീഷണിയേയല്ലെന്നും ദക്ഷിണേന്ത്യന്‍ താരം പ്രകാശ് രാജ് പ്രസ്താവിച്ചു. തൊഴില്‍രഹിതരായ ചെറുപ്പക്കാരും അസ്വസ്ഥരായ കര്‍ഷകരും പരാജയപ്പെട്ട സമ്പദ് വ്യവസ്ഥയുമാണ് ബി.ജെ.പി സര്‍ക്കാറിെൻറ സംഭാവന-അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യ ശക്തികളുടെ െഎക്യമാണ് ഫാഷിസത്തിന് മറുപടി എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് രാജ്. 36ശതമാനത്തില്‍ മാത്രം താഴെ വോട്ട് നേടി രാജ്യത്തിെൻറ തലയിലെഴുത്ത് മാറ്റാന്‍ കഴിയുമെന്ന് ആ വിഡ്ഢിക്കൂട്ടം കാണിച്ചുതന്നു. പക്ഷെ, ബി.ജെ.പിയുടെ തനി നിറം ജനങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നു. അവർ പറയുന്നതല്ല ശരിയെന്നും ജനങ്ങൾ മനസ്സിലാക്കുകയാണ്. അവരുടെ അവകാശവാദങ്ങൾക്കപ്പുറത്ത് രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മാധ്യമങ്ങളിലൂടെ ജനങ്ങൾ അറിയുന്നു. അവർ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യന്‍ ജനതയുടെയും രാജ്യത്തിെൻറയും ഐക്യമാണ് അവര്‍ ഇല്ലാതാക്കാൻ ശ്രമിച്ചത്. പത്ത് വര്‍ഷമെങ്കിലും എടുത്താലേ അവർ രാജ്യത്ത് ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങുകയുള്ളൂ. വർഗീയതയും അഴിമതിയുമാണ് രാജ്യത്തിെൻറ ഏറ്റവും വലിയ ശത്രു. ആദ്യം അഴിമതിക്കെതിരെയാണ് പോരാടേണ്ടത്. ഒന്നൊന്നായി അവ നമുക്ക് ഇല്ലാതാക്കാം. ഒറ്റരാത്രികൊണ്ട് എല്ലാം മാറ്റാമെന്ന് കരുതരുത്. വലിയ ആള്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന റാലികളേക്കാള്‍ ഇത്തരം ജനാധിപത്യസംഗമങ്ങള്‍ക്ക് പലതും ചെയ്യാന്‍ സാധിക്കും- അദ്ദേഹം പറഞ്ഞു. സാറാ ജോസഫ് അധ്യക്ഷത വഹിച്ചു. അപകടകരമായ കാലഘട്ടത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ചരിത്രപരമായ കർത്തവ്യം ജനങ്ങൾക്കുണ്ടെന്നും നിർണായകമായ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എന്തു ചെയ്യണമെന്ന് തീരുമാനിക്കാൻ കഴിയുന്ന ജനങ്ങൾ ഉണ്ടാകണമെന്നും അവർ പറഞ്ഞു. കെ. വേണു ആമുഖ പ്രഭാഷണം നടത്തി. ജനാധിപത്യ കക്ഷികൾ ഒന്നിച്ചു നിന്നാൽ അപകടകാരികളെ തറപറ്റിക്കാമെന്ന് യു.പി., ബീഹാർ ഉപതെരഞ്ഞെടുപ്പുകൾ കാണിച്ചു തന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റ് നിലപാടെടുക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളെയും ഫാഷിസ്റ്റ് ചേരിയെന്ന് വിളിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പാർട്ടികളിലെയും ചെറുപ്പക്കാർ മനസ്സുകൊണ്ട് വാർധക്യം ബാധിച്ച അടിമകളാണെന്ന് തുടർന്ന് സംസാരിച്ച നടൻ ജോയ് മാത്യു പറഞ്ഞു. സിനിമയിലും സാഹിത്യത്തിലും അടക്കം ഫാഷിസ്റ്റുകൾ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ ദേശീയത തിരിച്ചു പിടിക്കുന്നതിലൂടെ മാത്രമേ ജനാധിപത്യവും മതേതരത്വവും വീണ്ടെടുക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. സിവിക് ചന്ദ്രൻ, ബാലചന്ദ്രൻ വടക്കേടത്ത്, പി. സുരേന്ദ്രൻ, സി.ആർ. പരമേശ്വരൻ, പാർവതി പവനൻ, മാഗ്ലിൻ പീറ്റർ, പാർവതി പവനൻ, ടി.കെ. വാസു, വി.ജി. തമ്പി തുടങ്ങിയവർ സംസാരിച്ചു. സജീവൻ അന്തിക്കാട് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.