തൃശൂർ: തിരുവമ്പാടി ശിവസുന്ദറിെൻറ ചിതാഭസ്മം തിങ്കളാഴ്ച നിളയിൽ നിമജ്ജനം ചെയ്യും. തിരുനാവായ തീരത്താണ് നിമജ്ജന ചടങ്ങുകൾ. ഞായറാഴ്ച ചിതാഭസ്മത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടക്കും. കൗസ്തുഭം ഹാളിൽ വൈകീട്ട് 4.30നാണ് പരിപാടികൾ. എരണ്ടക്കെട്ടിനെ തുടർന്ന് രണ്ട് മാസത്തിലധികം ചികിത്സയിലിരിക്കെ കഴിഞ്ഞ 11നാണ് ശിവസുന്ദർ െചരിഞ്ഞത്. കേരളത്തിൽ ആരാധകരേറെയുള്ള കൊമ്പനായിരുന്നു തിരുവമ്പാടി ശിവസുന്ദർ. കോടനാട്ട് വനത്തിൽ സംസ്കരിച്ച ശിവസുന്ദറിെൻറ ചിതാഭസ്മം ചടങ്ങുകളോടെ നിമജ്ജനം ചെയ്യാൻ ദേവസ്വം തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് നിമജ്ജനം. ചടങ്ങുകളിൽ നിരവധിയാളുകൾ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ബസുൾപ്പെടെയുള്ള വാഹന സൗകര്യം ദേവസ്വം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.