ശിവസുന്ദറിെൻറ കൊമ്പുകൾ: ഉടമാവകാശ അപേക്ഷ നിയമക്കുരുക്കിൽ

തൃശൂർ: കഴിഞ്ഞ ദിവസം ചെരിഞ്ഞ തിരുവമ്പാടി ശിവസുന്ദറി​െൻറ കൊമ്പുകൾ തിരുവമ്പാടി ദേവസ്വത്തിന് കിട്ടാൻ സാേങ്കതിക തടസ്സം . ഉടമാവകാശ രേഖയില്ലാത്തതാണ് പ്രശ്നം. ആനകളുടെ ഉടമാവകാശം അനുവദിക്കാൻ വനം വകുപ്പ് സ്വീകരിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അക്കൂട്ടത്തിൽ തിരുവമ്പാടി ശിവസുന്ദറി​െൻറ ഉടമാവകാശ അപേക്ഷയും ഉൾപ്പെട്ടിട്ടുണ്ട്. രേഖകൾ സമർപ്പിച്ച് പരിശോധന പൂർത്തിയാക്കിയാലേ കൊമ്പുകൾ അവകാശിക്ക് നൽകാനാവൂ. 2003ൽ പൂക്കോടൻ ഫ്രാൻസിസിൽനിന്നും വാങ്ങി തിരുവമ്പാടി ദേവസ്വത്തിന് നടയിരുത്തിയതാണ് തിരുവമ്പാടി ശിവസുന്ദറിനെ. എന്നാൽ ആനയുടെ ഉടമസ്ഥത സംബന്ധിച്ച് സർക്കാറിന് രേഖകൾ സമർപ്പിച്ചിട്ടില്ല. 2016 ജനുവരിയിൽ ഉടമാവകാശമില്ലാത്ത ആനകളുടെ വിശദാംശങ്ങൾ നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് ആദ്യം നൽകിയത് 289 ആനകളുടെ വിവരമായിരുന്നു. പിന്നീട് ഒക്ടോബറിൽ ഇതിൽ തിരുത്തൽ വരുത്തി 427 ആനകളുടെ വിവരം നൽകി. 2016 ഫെബ്രുവരി 23 മുതൽ മാർച്ച് വരെ പുതിയ ഉടമാവകാശത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. അപ്പോൾ കിട്ടിയ അപേക്ഷകൾ കൂടി ചേർത്താണ് 427 ആയത്. ഉടമാവകാശ രേഖകളില്ലാത്ത ആനകളെ വനംവകുപ്പ് ഏറ്റെടുക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിന് പകരം ഉടമാവകാശം അനുവദിക്കാൻ നീക്കം നടത്തുന്നതായി പരാതി ഉയർന്നതോടെയാണ് സുപ്രീംകോടതി നടപടി റദ്ദാക്കിയത്. ഉടമാവകാശമില്ലാത്തതിനാൽ ശിവസുന്ദറി​െൻറ മുൻഗാമി വലിയ ചന്ദ്രശേഖര​െൻറ കൊമ്പുകൾ ദേവസ്വത്തിന് ലഭിച്ചില്ല. 2004ൽ െചരിഞ്ഞ പാറമേക്കാവ് പരമേശ്വര​െൻറ ഉടമാവകാശം 2000ൽ പാറമേക്കാവ് ദേവസ്വം രേഖയാക്കിയിരുന്നു. ഇതേത്തുടർന്നാണ് കൊമ്പുകൾ കിട്ടിയത്. ക്ഷേത്രനടയിൽ കൊമ്പുകൾ പ്രദർശിപ്പിച്ചിട്ടുമുണ്ട്. കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയെന്ന ബഹുമതിയോടെയാണ് ഗുരുവായൂർ കേശവ​െൻറ കൊമ്പുകൾ ഗുരുവായൂർ ദേവസ്വത്തിന് അനുവദിച്ചത്. ആദ്യകാലത്ത് ചെമ്പൈ സംഗീതോത്സവ വേദിയിൽ കൊമ്പുകൾ പ്രദർശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് മാറ്റി. ഉടമാവകാശമില്ലാത്ത ആനകൾ ഏറ്റവും കൂടുതലുള്ളതും തൃശൂരില്‍ തന്നെയാണ് 91 എണ്ണം. രേഖയില്ലാതെ ആനകളെ കൈവശം വെക്കുന്നത് ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായിട്ടും കേരളത്തില്‍ കഴിഞ്ഞ 70 വര്‍ഷമായിട്ടും ഈ കുറ്റത്തിന് ആരെയും പിടികൂടി ശിക്ഷിച്ചിട്ടില്ല. മലബാര്‍ ദേവസ്വത്തി​െൻറ അഞ്ചില്‍ നാലും തിരുവിതാംകൂറി​െൻറ 32ല്‍ 32ഉം കൊച്ചിന്‍ ബോര്‍ഡി​െൻറ 11ല്‍ 11ഉം ഗുരുവായൂരി​െൻറ 56ല്‍ 19ഉം ഉടമാവകാശ രേഖകളില്ലാത്ത ആനകളാണെന്നാണ് വനംവകുപ്പ് കണക്ക്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാൽ സംസ്ഥാന വനംവകുപ്പിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനും കഴിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.