ഭിന്നശേഷിക്കാരായ ഡെപ്യൂട്ടി കലക്ടർമാർ നാളെ ചുമതലയേൽക്കും

തൃശൂർ: രണ്ട് പതിറ്റാണ്ട് നീണ്ട നിയമയുദ്ധത്തിനൊടുവിൽ ജോലി സംവരണമനുസരിച്ച് ആദ്യ നിയമനത്തിന് അർഹത നേടിയ ഭിന്നശേഷിക്കാരായ കണ്ണൂർ സ്വദേശി അജീഷിനും തൃശൂർ സ്വദേശി കെ. മധുവിനും നിയമന ഉത്തരവെത്തി. അജീഷിന് തിരുവനന്തപുരത്ത് റവന്യൂ റിക്കവറി വിഭാഗത്തിലും മധുവിന് എറണാകുളത്ത് ഇലക്ഷൻ വിഭാഗത്തിലുമാണ് പരിശീലനകാലയളവിലെ ഡെപ്യൂട്ടി കലക്ടർ നിയമനം. തിങ്കളാഴ്ച ചുമതലയേൽക്കും. കഴിഞ്ഞ എട്ടിനാണ് നിയമനം നൽകുന്നത് സംബന്ധിച്ച് സർക്കാറി​െൻറ ഉത്തരവിറങ്ങിയത്. അംഗപരിമിതര്‍ക്ക് മൂന്ന് ശതമാനം സംവരണം നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് 20 വര്‍ഷം മുമ്പാണ്. ഇതി​െൻറ അടിസ്ഥാനത്തില്‍ 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വകുപ്പുകളിലും സംവരണം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ലാൻഡ് റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ ഇത് നടപ്പാക്കിയിരുന്നില്ല. ഹൈകോടതിയും സുപ്രീം കോടതിയും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലും സർക്കാറിന് അന്ത്യശാസനം നൽകിയെങ്കിലും ഫയൽ പിടിച്ചുവെച്ചും അഭിപ്രായം രേഖപ്പെടുത്താതെയും പി.എസ്.സി അനാവശ്യ കാലതാമസം വരുത്തുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഫയൽ വിളിപ്പിച്ച് നടപടികൾക്ക് നിർദേശിച്ചതോടെയാണ് നിയമനത്തിനുള്ള വഴി തുറന്നത്. നിയമനത്തിനായി പുതിയ അഞ്ച് റവന്യൂ ഡിവിഷനൽ ഓഫിസുകളും അതിലേക്കുള്ള പുതിയ തസ്തികകളും സർക്കാർ സൃഷ്ടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.