തൃശൂർ: അഴിമതിക്കെതിരെയുള്ള ബോധവത്കരണത്തിന് തെരുവ് നാടകവുമായി വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ വിഭാഗം വരുന്നു. തൃശൂർ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച്ച നഗരപരിധിയിൽ വിവിധ കേന്ദ്രങ്ങളിൽ തെരുവ് നാടകം അവതരിപ്പിക്കും. ചെറുകാടിെൻറ കാളിയമർദനം എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് തെരുവോര നാടകം ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിന് പലതവണ ഓഫിസ് കയറിയിറങ്ങേണ്ടി വന്ന സാമ്പത്തിക ശേഷിയില്ലാത്ത വ്യക്തിയും, ആ വിഭാഗത്തെ മനപ്പൂർവം അവഗണിക്കുകയും ചെയ്യുന്ന അധികാരി വർഗത്തിെൻറ പ്രതിനിധികളും തമ്മിലുള്ള സംഘട്ടനത്തിലൂടെയാണ് നാടകാവതരണം. രംഗാവതരണത്തിെൻറ വിവിധ ഘട്ടങ്ങളിൽ നാറാണത്ത് ഭ്രാന്തെൻറ ശക്തമായ ഇടപെടലിലൂടെ അഴിമതി/കൈക്കൂലി എന്ന പ്രതിഭാസം തുടർക്കഥയാണെന്നും അതിനെ നാം നേരിടണമെന്നുമുള്ള ആഹ്വാനത്തോടെയാണ് കാളിയമർദനം അവസാനിക്കുന്നത്. എ.ആർ. മദനനാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രേംപ്രസാദാണ് രചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.