തൃശൂര്‍: ഫുട്ബാൾ നെഞ്ചേറ്റിയിരുന്ന പഴയ കാലത്തിെൻറ മടക്കത്തിലേക്കാണ് നഗരം. ഐ ലീഗ് രണ്ടാം ഡിവിഷൻ ഉദ്ഘാടന മത്സരത്തിലെ ആവേശപ്പെരുക്കം അതു തന്നെയാണ് തെളിയിക്കുന്നത്. കൃത്യസമയത്ത് തുടങ്ങിയ മത്സരം വീക്ഷിക്കാൻ നിമിഷം കഴിയുന്തോറും കാണികളുടെ എണ്ണം കൂടി. ഗാലറിയിൽനിന്ന് പ്രോത്സാഹനവും ആർപ്പുവിളിയും ആരവുമൊക്കെ നിറഞ്ഞു. ആവേശം കൂടി കളി പറഞ്ഞു കൊടുത്തവരും കൂട്ടത്തിലുണ്ടായി. കാൽപന്തുകളിയുടെ പൂരാവേശം തന്നെയാണ് കോർപറേഷൻ സ്്റ്റേഡിയത്തിൽ ദൃശ്യമായത്. തൃശൂരിെൻറ സ്വന്തം ക്ലബായ എഫ്.സി കേരളയുടെ ഓരോ മുന്നേറ്റവും കൈയടികളോെടയാണ് കാണികൾ വരവേറ്റത്. എതിർ ടീമിെൻറ മികച്ച മുന്നേറ്റത്തെ പ്രശംസിക്കാനും മറന്നില്ല. അവസരങ്ങൾ പാഴാക്കുമ്പോൾ ഉറക്കെ വിളിച്ചു നിർദേശങ്ങൾ പറയാനും നിരവധി പേർ. എഫ്.സി േകരളയുടെ ഒമ്പത് വയസ്സിന് താഴേയുള്ള കുട്ടികളായിരുന്നു ഗാലറിയിലെ മറ്റൊരാകർഷണം. കളി ആസ്വദിച്ചും പഠിച്ചും ഇരുന്ന അവര്‍ ഓരോ നീക്കങ്ങളും പരസ്പരം പറഞ്ഞു കൊണ്ടിരുന്നു. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. ഗാലറിയിലും മൈതാനത്തിനു ചുറ്റും നിന്നും മത്സരം വീക്ഷിക്കാൻ നിരവധി പേരാണ് എത്തിയത്. ആദ്യ ദിനത്തിലെ ആവേശം അടുത്ത മത്സരങ്ങൾ ഗാലറി നിറക്കുമെന്ന് ഉറപ്പാണ്. കടുത്ത ചൂടാണ് കളിക്കാരെ വിഷമിപ്പിച്ചത്. ആദ്യ പകുതി 20 മിനിറ്റ് പിന്നിട്ടപ്പോൾ വാട്ടർ ബ്രേക്ക് നൽകി. രണ്ടാം പകുതി ബ്രേക്കില്ലാതെ പൂർത്തിയായി. മികവ് പുലർത്തി ആദ്യ മത്സരം തൃശൂർ: ഐ ലീഗ് രണ്ടാം ഡിവിഷനിലെ ആദ്യ മത്സരം ചടുലമായ മുന്നേറ്റങ്ങളോടെ കൈയടി നേടി. വേഗമാർന്ന കളിക്കാരുടെ മുന്നേറ്റങ്ങൾ ഫുട്ബാൾ പ്രേമികളുടെ ഹൃദയം കവർന്നു. പ്രീ സീസണില്‍ അഖിലേന്ത്യാ തലത്തില്‍ രണ്ടും ജില്ലാ സൂപ്പര്‍ലീഗിലും വിജയിച്ച കരുത്തും ആവേശവുമായാണ് എഫ്.സി കേരള എത്തിയത്. കൂടുതൽ വിദേശ താരങ്ങളെ അണിനിരത്തി കളത്തിലെത്തിയ ഫത്തേഹും മികച്ച പന്തടക്കത്തോടെ മികവു പുലർത്തി. പരിക്കേറ്റ് കേരള താരങ്ങൾ തൃശൂർ: വിജയാഘോഷത്തിലും കളിക്കാരുടെ പരിക്കാണ് എഫ്.സി കേരളയെ ആശങ്കപ്പെടുത്തുന്നത്. എതിർതാരങ്ങളുമായി കൂട്ടിയിടിച്ച് നിരവധി താരങ്ങളാണ് കളത്തിൽ വീണത്. ഇതിൽ രണ്ടു പേർ ആശുപത്രിയിൽ ആവുകയും ചെയ്തു. ആദ്യ പകുതിയിൽ മുന്നേറ്റ താരം പർമീന്ദർ സിങ്ങാണ് പരിക്കേറ്റ് പുറത്തുപോയത്. കാലിനു ഗുരുതര പരിക്കേറ്റ് കളത്തിലിറങ്ങാൻ കഴിയാതായതോടെ പകരക്കാരനെ ഇറക്കി. രണ്ടാം പകുതിയിൽ എ.വി. ഹരികൃഷ്ണനാണ് പരിക്കേറ്റ് തലയിൽ നിന്ന് രക്തം വാർന്ന് കളത്തിൽ വീണത്. പ്രഥമ ശുശ്രൂഷക്ക് ശേഷം താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദ് താരങ്ങൾക്കൊന്നും കാര്യമായ പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.