കൊടുങ്ങല്ലൂർ: മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് അന്നദാന യജ്ഞ സമിതിയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന അന്നദാന യജ്ഞത്തിെൻറ കലവറ നിറക്കൽ നടന്നു. സ്വാമി സത്യധർമൻ അടികൾ ഭദ്രദീപം തെളിച്ചു. സമിതി ചെയർമാൻ ടി.രാമൻകുട്ടി നായർ, ജന.കൺവീനർ ത്രിവിക്രമൻ അടികൾ, സജീവൻ പറപറമ്പിൽ, ഒ.പി.സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി ഭക്തർ അന്നദാനത്തിനാവശ്യമായ ഭക്ഷണ സാധനങ്ങൾ സമർപ്പിച്ചു. അന്നദാന മഹായജ്ഞം ഞായറാഴ്ച രാവിലെ ഒമ്പതിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശനൻ ഉദ്ഘാടനം ചെയ്യും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഭക്തർക്കായി പ്രഭാത ഭക്ഷണം നൽകും. ആംബുലൻസ് ഉൾപ്പെടെ സൗകര്യങ്ങളും എർപ്പെടുത്തി. (ഫോട്ടോ ഈ മെയിൽ) ജീവകാരുണ്യ സംഘടനകൾക്ക് ഗ്രാൻഡ് അനുവദിക്കണം കൊടുങ്ങല്ലൂർ: രജിസ്റ്റർ ചെയ്ത ജീവകാരുണ്യ സംഘടനകൾക്ക് സർക്കാർ ഗ്രാൻഡ് അനുവദിക്കണമെന്ന് ജസ്റ്റിസ് പി. ഉബൈദ് അഭിപ്രായപ്പെട്ടു. ജനപ്രതിനിധികൾ ഇക്കാര്യം സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവരണം. കൊടുങ്ങല്ലൂർ പ്രതീക്ഷ ഫൗണ്ടേഷെൻറ ഒരു വർഷം നീണ്ട പതിനഞ്ചാം വാർഷിക സമാപന സമ്മേളനവും രോഗശാന്തി മെഡികെയർ പദ്ധതി സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാരക രോഗംമൂലം പ്രയാസമനുഭവിക്കുന്നവർക്ക് മാസന്തോറും സാമ്പത്തിക സഹായം നൽക്കുന്ന രോഗശാന്തി സേവന പദ്ധതിയുടെ എട്ടാം ഘട്ട സമർപ്പണം വി.ആർ.സുനിൽകുമാർ എം.എൽ.എയും 60 കഴിഞ്ഞവർക്ക് നൽകുന്ന സാമ്പത്തിക സഹായം മെഡി കെയർ പദ്ധതിയുടെ സമർപ്പണം ഇ.ടി. ടൈസൻ എം.എൽ.എ.യും നിർവഹിച്ചു. അബ്ദുൽ ഖാദർ കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ മുഖ്യാതിഥിയായി. പ്രതീക്ഷാ ഭാരവാഹികളായ ഇബ്രാഹിം വേടിയിൽ, ജമാലുദ്ദീൻ കാട്ടകത്ത്, പി.എ. സീതി, ടി.യു. മുഹമ്മദ് ബഷീർ, കെ.എ. നവാസ്, ചേനെഴുത്ത്മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കോടതിയിൽ എത്തുന്ന അംഗ പരിമിതർക്ക് വേണ്ടി വീൽചെയർ വിതരണം നടന്നു. (ഫോട്ടോ ഈ മെയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.