അധ്യാപക സമരം 25 ദിവസം പിന്നിട്ടു; പിന്തുണയുമായി കൂടുതൽ പേർ ചെന്ത്രാപ്പിന്നി: എസ്.എൻ.വിദ്യാഭവൻ അധ്യാപകരുടെ സമരത്തിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലയിലെ അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർഥികളും, കുടുംബാംഗങ്ങളും പ്രതിഷേധ കൂട്ടായ്മ നടത്തി. സി.ഐ.ടി.യു ജില്ല ജോ.സെക്രട്ടറി കെ.വി. പീതാംബരൻ ഉദ്ഘാടനം ചെയ്തു. കെ.യു.എസ്.ടി.യു ജില്ല പ്രസിഡൻറ് കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂളിലെ 70 അധ്യാപകർ 25 ദിവസമായി സ്കൂൾ അധ്യയനത്തിന് തടസ്സമാകാതെ അനിശ്ചിതകാല ധർണ നടത്തിയിട്ടും ആവശ്യങ്ങൾ ചർച്ച ചെയ്യാൻ തയാറാകാത്ത മാനേജ്മെൻറ് സമീപനത്തിനെതിരെ പ്രതിഷേധിച്ചു. കെ.യു.എസ്.ടി.യു ജില്ല സെക്രട്ടറി ടി.ശ്രീകുമാർ, കെ.യു.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഷീബ ജോസഫ്, എ.വി.സതീഷ്, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്, എസ്.എൻ. വിദ്യാഭവൻ പി.ടി.എ പ്രസിഡൻറ് രാജേഷ്, പൂർവ വിദ്യാർഥി സംഘടനാ പ്രതിനിധി കിരൺ ജയൻ, സമരസമിതി കൺവീനർ വി.കെ. ജ്യോതിപ്രകാശ് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: ചെന്ത്രാപ്പിന്നി എസ്.എൻ.വിദ്യാഭവനിലെ അധ്യാപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന പ്രതിഷേധക്കൂട്ടായ്മ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.