ഭരണി മഹോത്സവം: കൊടുങ്ങല്ലൂരിൽ ഗതാഗത നിയന്ത്രണം

ഗുരുവായൂരിൽനിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ ബൈപാസ് വഴി പോകണം തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ളവ കോണത്ത്കുന്നിൽനിന്ന് തിരിഞ്ഞ് എസ്.എൻ.പുരം, കോതപറമ്പ്, ചന്തപ്പുര, കോട്ടപ്പുറം വഴി പോകണം നഗരത്തിൽ പാർക്കിങ് അനുവദിക്കില്ല കെ.എസ്.ആർ.ടി.സി. ബസുകൾ നഗരത്തിൽ പ്രവേശിപ്പിക്കില്ല കൊടുങ്ങല്ലൂർ: ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് 19, 20 തീയതികളിൽ കൊടുങ്ങല്ലൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതനുസരിച്ച് ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ കൊടുങ്ങല്ലൂർ നഗരത്തിൽ പ്രവേശിക്കാതെ ബൈപാസ് വഴി പോകണം. 19ന് രാവിലെ എട്ട് മുതൽ 20ന് വൈകീട്ട് വരെ തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് േപാകുന്ന വാഹനങ്ങൾ വെളളാങ്ങല്ലൂർ, കോണത്ത്കുന്ന് ഭാഗത്ത് നിന്ന് തിരിഞ്ഞ് എസ്.എൻ.പുരം, കോതപറമ്പ്, ചന്തപ്പുര, കോട്ടപ്പുറം വഴി പോകണം. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങളും ഇതേ റൂട്ടിലൂടെ പോകണം. എറണാകുളം, ഗുരുവായൂർ, പറവൂർ, മാള, മുനമ്പം, അഴീക്കോട്, കാര ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകൾ ബൈപാസ് റോഡ് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് അതേ വഴി തിരികെ പോകണം. ഗുരുവായൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ബസ് സ്റ്റാൻഡിൽനിന്ന് തിരികെ പോകണം. തൃശൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ വെള്ളാങ്ങല്ലൂർ, കോണത്തുകുന്നിൽ നിന്ന് തിരിഞ്ഞ് എസ്.എൻ.പുരം, കോതപറമ്പ്, ചന്തപ്പുര വഴി സ്റ്റാൻഡിൽ വന്ന് അതേ വഴി മടങ്ങണം. ചാലക്കുടി, മാള എന്നിവിടങ്ങളിൽനിന്ന് നാരായണമംഗലം വഴി വരുന്ന ബസുകൾ ട്രസ്റ്റ്, കാവിൽ കടവിലെ പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ട്രിപ്പ് അവസാനിപ്പിച്ച് തിരികെ േപാകണം. 19ന് കാരയിലേക്ക് ചെയിൻ സർവിസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിൽ നിന്ന് േകാതപറമ്പ് വഴി പോകണം. എറിയാട് വഴി തിരികെ സ്റ്റാൻഡിൽ എത്തണം. തൃശൂർ ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ കാവിൽ കടവിലെ പുതിയ ബസ് സ്റ്റാൻഡിൽ നിർത്തിയിടണം. മറ്റു വാഹനങ്ങൾ കോട്ടപ്പുറം-ചന്തപ്പുര ബൈപാസ് റോഡിൽ പാർക്ക് ചെയ്യണം. നഗര റോഡുകളിൽ പാർക്കിങ് അനുവദിക്കുന്നതല്ല. 19, 20 തീയതികളിൽ കെ.എസ്.ആർ. ടി.സി. ബസുകൾ കൊടുങ്ങല്ലൂർ നഗരത്തിൽ പ്രവേശിക്കിെല്ലന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.