തൃശൂർ: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന 'നന്മ'യുടെ രക്ഷാധികാരിയായിരുന്ന സി.വി. ശ്രീരാമെൻറ സ്മരണാർഥം ജില്ല കമ്മിറ്റി നടത്തിയ അഖില കേരള കഥ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാര വിതരണം ഞായറാഴ്ച നടത്തുമെന്ന് പ്രസിഡൻറ് ജയസൂര്യൻ അറിയിച്ചു. ഉച്ചക്ക് 2.30 ന് സാഹിത്യ അക്കാദമി ഹാളിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. നന്മ സംസ്ഥാന പ്രസിഡൻറ് സേവ്യർ പുൽപ്പാട്ട് അധ്യക്ഷത വഹിക്കും. 'ശ്രീരാമൻ കഥകളിലെ ദേശങ്കൽപം'വിഷയത്തിൽ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ പ്രഭാഷണം നടത്തും. അനിൽ മേരിയുടെ 'ഗൂഗിൾ മേരി', റാഫേൽ തൈക്കാട്ടിൽ രചിച്ച 'ദ്വന്ദസമവാക്യം' എന്നീ കഥകൾക്കാണ് ഒന്നും രണ്ടും സ്ഥാനം. എം.ടി. അനുരൂപിെൻറ 'മാന്യസദസ്സിനു വന്ദനം', സുരേഷ് കീഴില്ലത്തിെൻറ 'നവോത്ഥാനക്കുന്ന്; ഒരു ജാതി കഥ' എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപയും പ്രശസ്തി പത്രവും നൽകും. സമ്മേളന ശേഷം ബിനീഷ് കൃഷ്ണെൻറ ഗസൽ നടക്കും. സെക്രട്ടറി രവി കേച്ചേരി, വൈസ് പ്രസിഡൻറ് സി. രമാദേവി, ട്രഷറർ പി.എസ്. അരവിന്ദാക്ഷൻ, ജോയൻറ് സെക്രട്ടറി എം.എൻ. ഗോപി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ക്രിസ്റ്റൽ ജൂബിലി സമാപനം ഇന്ന് തൃശൂർ: ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജിെൻറ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങളുടെ സമാപനം ശനിയാഴ്ച നടക്കുമെന്ന് അസി. മാനേജർ ഫാ. ജോജു ചിരിയൻകണ്ടത്ത് അറിയിച്ചു. വൈകീട്ട് 3.30 ന് ലുലു ഇൻറർനാഷനൽ കൺവൻഷൻ സെൻററിൽ സുരേഷ്ഗോപി എം.പി ഉദ്ഘാടനം ചെയ്യും. ജൂബിലി മിഷൻ മെഡിക്കൽ കോളജുമായി ചേർന്നു നടപ്പാക്കുന്ന ജ്യോതി-ജൂബിലി റിസർച് സെൻററിെൻറ ഉദ്ഘാടനം എ.പി.ജെ അബ്്ദുൽ കലാം യൂനിവേഴ്സിറ്റി പ്രോ വൈസ്ചാൻസലർ ഡോ. എം. അബ്്ദുൽ റഹ്മാൻ നിർവഹിക്കും. കേരള കലാമണ്ഡലവുമായി ചേർന്നു നടത്തുന്ന ക്ലീൻ കേരള പരിപാടിയുടെ ലോഗോ പ്രകാശനം കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ നിർവഹിക്കും. കോളജ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച അവയവദാന സമ്മതപത്രവും ചടങ്ങിൽ കൈമാറും. ഡോ. ജോസ് പി. തേറാട്ടിൽ, ജോർജ്ജ് ചിറമ്മൽ, അലൻ ഫ്രാൻസിസ് ആൻറണി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 'മമ്മി ആൻഡ് മി'സ്റ്റാർ കണ്ടസ്റ്റ് തൃശൂർ: അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധത്തിെൻറ ആഴവും കഴിവുകളിലേക്കുമായി ഡിസ്ട്രിക്ട് ലയണസ് ക്ലബ് 'മമ്മി ആൻഡ് മി 2018' സ്റ്റാർ കണ്ടസ്റ്റ് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ഏപ്രിൽ അഞ്ചിന് വൈകീട്ട് അഞ്ചിന് ലുലു ഇൻറർനാഷനൽ സെൻററിലാണ് മത്സരം. ഫൈനൽ റൗണ്ടിലേക്ക് മത്സരാർഥികളെ തിരഞ്ഞെടുക്കാനുള്ള ഓഡിഷൻ 25നും 26നും പുഴയ്ക്കൽ ശോഭ അപ്പാർട്ട്മെൻറ് ക്ലബ് ഹൗസ് ഹാളിൽ നടക്കും. നല്ല അമ്മയും കുട്ടിയും ആകുന്നതിലൂടെ കുടുംബത്തിൽ എല്ലാ അർഥത്തിലുമുള്ള ശാക്തീകരണം നടക്കുമെന്ന സന്ദേശത്തിലാണ് മത്സരം. മൂന്നു മുതൽ 12 വരെ പ്രായമുള്ള കുട്ടിക്കും അമ്മക്കുമാണ് പങ്കെടുക്കാൻ അവസരം. ബയോഡാറ്റയും ഫോട്ടോയും സഹിതം mummyandmestar@gmail.com മെയിലിൽ അയക്കുകയോ ഓഡിഷനിൽ നേരിട്ടെത്തുകയോ ചെയ്യണം. ഫോൺ: 79023115204. ലയണസ് ഫോറം പ്രസിഡൻറ് ഗീതു തോമസ്, ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണർ ഇ.ഡി. ദീപക്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജയിംസ് വളപ്പില, ലീന ജയിംസ്, സുധ പാപ്പച്ചൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.