മരംമ​ുറി വിവാദം: തൃശൂർ-^-കാഞ്ഞാണി റോഡ് വികസനം തടസ്സപ്പെട്ടു

മരംമുറി വിവാദം: തൃശൂർ--കാഞ്ഞാണി റോഡ് വികസനം തടസ്സപ്പെട്ടു തൃശൂർ: മരംമുറി വിവാദത്തിൽ തട്ടി തൃശൂർ--കാഞ്ഞാണി റോഡ് വികസനം തടസ്സപ്പെട്ടു. അനാവശ്യമായി മരം മുറിക്കുന്നുവെന്ന് പറഞ്ഞ് മുൻമേയർ കെ. രാധാകൃഷ്ണൻ, കോർപറേഷൻ പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് റോഡുപണി തടഞ്ഞത്. ചേറ്റുപുഴ ഭാഗത്ത് മുറിച്ചിട്ട മരങ്ങളിൽ പ്രതിഷേധക്കാർ പുഷ്പചക്രം സമർപ്പിച്ചു. തൃശൂർ-വാടാനപ്പള്ളി റോഡ് 17 മീറ്ററായി വികസിപ്പിക്കുന്നതി​െൻറ ഭാഗമായി പടിഞ്ഞാറെ കോട്ടയിൽനിന്ന് ഏറവ് വരെ ഒമ്പത് കിലോമീറ്റർ ആദ്യഘട്ടത്തിൽ വികസിപ്പിക്കാനായിരുന്നു പദ്ധതി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാവ്, പുളി, അടക്കമുള്ള മരങ്ങള്‍ മുറിച്ചതിന് പിന്നില്‍ കച്ചവട താല്‍പര്യമാണെന്നാണ് ആരോപണം. റോഡ് വികസനത്തിനാവശ്യമുള്ള മരംമുറിക്കുന്നതിന് എതിരല്ലെന്നും എന്നാൽ ഇതി​െൻറ മറവിലുള്ള ചൂഷണം എതിർക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ലഭ്യമായ സ്ഥലങ്ങളിൽ മാത്രം പണി തുടങ്ങാതെ പടിഞ്ഞാറെകോട്ടയിൽനിന്നുതന്നെ പണി തുടങ്ങണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, റോഡ് ടാറിങ് സ്ഥലത്തല്ലാത്ത മരങ്ങൾ എല്ലാം ഒഴിവാക്കിയാണ് മുറിക്കുന്നതെന്ന് പി.ഡബ്ല്യു.ഡി എൻജിനീയർ പറഞ്ഞു. മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നടപടി സ്വീകരിച്ച പൊതുമരാമത്ത് വകുപ്പ് റോഡിലെ ഇലക്ട്രിക് - ടെലിഫോണ്‍ പോസ്റ്റുകളോ പൈപ്പ് ലൈനുകളോ മാറ്റി സ്ഥാപിക്കാന്‍ തയാറായിട്ടില്ല. ഏങ്ങണ്ടിയൂർ സൗഹൃദ കൂട്ടായ്മ പ്രസിഡൻറ് വിജേഷ് ഏത്തായി, ആ േൻറാ തൊറയൻ, കെ. സുരേഷ്, വി. പ്രദീപ്, സാബുട്ടൻ ചേറ്റുപുഴ, പി. ശശി, അനിൽകുമാർ, സ്മിജേഷ്, മാധവൻ, ബിനിൽ മുറ്റിച്ചൂർ തുടങ്ങിയവരും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.