വനിത കമീഷൻ സിറ്റിങ്

തൃശൂർ: കൊടുങ്ങല്ലൂരിൽ സ്വത്ത് തർക്കത്തി​െൻറ പേരിൽ സഹോദരിയെയും മകളെയും ആക്രമിച്ച് പരിക്കേൽപിച്ചുവെന്ന പരാതിയിൽ പൊലീസ് നടപടി വ്യക്തമാക്കാൻ വനിത കമീഷൻ ഉത്തരവിട്ടു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടി കൊടുങ്ങല്ലൂർ പൊലീസ് അധികാരികൾ അഞ്ച് ദിവസത്തിനകം അറിയിക്കണം. അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിവാഹം ചെയ്ത് ഉപേക്ഷിച്ചുവെന്ന പരാതിയിൽ ഭർത്താവി​െൻറ മാതാവ്, സഹോദരി എന്നിവരോട് കമീഷൻ കേന്ദ്രത്തിൽ ഹാജരാകാനും ഉത്തരവിട്ടു. അന്തിക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. പീഡനത്തെത്തുടർന്ന് പൊലീസ് കേസുകളിൽ സമവായമുണ്ടാക്കുകയും ഒപ്പം മൂന്ന് ലക്ഷത്തിലേറെ രൂപ പ്രതിയുടെ മാതാപിതാക്കൾ യുവതിയിൽ നിന്ന് ഈടാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കേസിൽപെടാതിരിക്കാൻ വിവാഹവും നിക്കാഹും ഉപാധിയാക്കിയ പ്രതി വിവാഹദിവസം വൈകീട്ട് വിദേശത്തക്ക് കടന്ന് യുവതിയെ മൊഴി ചൊല്ലിയെന്നാണ് പരാതി. മാനസികമായി പീഡിപ്പിക്കുന്നുവെന്നാേരാപിച്ച് സ്കൂൾ അധികാരികൾക്കെതിരെ അധ്യാപിക സമർപ്പിച്ച പരാതിയിൽ സ്കൂളിൽ പരാതി പരിഹാര സെൽ രൂപവത്കരിക്കാൻ ഉത്തരവിട്ടു. തൃശൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ, അംഗം ഷിജി ശിവജി, ഡയറക്ടർ വി.യു. കുര്യോക്കോസ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. 71 കേസ് പരിഗണിച്ച കമീഷൻ 24 കേസ് തീർപ്പാക്കി. 16 കേസിൽ റിപ്പോർട്ട് തേടി. 31 കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.