ഇ^പോസ്​ മെഷീൻ: സമരം തണുപ്പിക്കാൻ തണുപ്പൻ പരിശോധന

ഇ-പോസ് മെഷീൻ: സമരം തണുപ്പിക്കാൻ തണുപ്പൻ പരിശോധന തൃശൂർ: റേഷൻ കടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിക്കുന്നതുമായി ബന്ധെപ്പട്ട് സമരമുഖത്തുള്ള കടക്കാരെ അനുനയിപ്പിക്കാൻ നടപടികളുമായി പൊതുവിതരണ വകുപ്പ്. റേഷൻ കടകളിൽ നടക്കുന്ന സ്ഥിരം പരിശോധന തണുപ്പിക്കണമെന്ന നിർദേശമാണ് കടക്കാരെ ഒപ്പം കൂട്ടാൻ വകുപ്പ് സ്വീകരിക്കുന്ന തന്ത്രം. പരിശോധന കൃത്യമായി നടത്തണമെന്ന് ആവശ്യപ്പെടുേമ്പാഴും റേഷൻവസ്തുക്കളുടെ അളവിൽ അടക്കം കൃത്രിമം ഉണ്ടായാൽ നടപടി എടുക്കേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. രേഖാമൂലം ഉത്തരവ് ഇറക്കിയിട്ടില്ലെങ്കിലും സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലേക്കും സന്ദേശം നൽകിക്കഴിഞ്ഞു. താലൂക്ക് സപ്ലൈ ഒാഫിസർമാർ മുഖേനെയാണ് നിർദേശം വാക്കാൽ നൽകിയിരിക്കുന്നത്. അളവിലെ കൃത്രിമം രേഖാമൂലം റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മേയ് 31നകം ഇ-പോസ് മെഷീൻ സ്ഥാപിച്ചിെല്ലങ്കിൽ വിഹിതം നൽകിെല്ലന്ന കേന്ദ്രസർക്കാർ നയം നടപ്പാക്കുന്നതിന് റേഷൻകടക്കാരുെട പിന്തുണനേടുന്നതിനാണ് വകുപ്പ് വളഞ്ഞവഴി നോക്കുന്നത്. സമരം ശക്തമായ കൊല്ലം ജില്ലയിൽ അടക്കം കർശന നിർദേശമാണ് നൽകിയത്. വാതിൽപടി വിതരണത്തിലൂടെ കടകളിൽ എത്തുന്ന റേഷൻവസ്തുക്കൾ വാങ്ങാെതയുള്ള സമരം കൊല്ലം ജില്ലയിൽ ശക്തമാണ്. റേഷൻ വസ്തുക്കൾ കൃത്യമായി അളന്നു കൊടുത്താൽ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന നിലപാടാണ് സമരക്കാർക്കുള്ളത്. ഒപ്പം മണ്ണെണ്ണയുടെ ബില്ലും ഇ-പോസ് മെഷീനിൽ രേഖപ്പെടുത്തണമെന്നും ആവശ്യമുണ്ട്. വാഗ്ദാനം ചെയ്ത ഒാണറേറിയം നൽകാെത നീക്കുപോക്കിനിെല്ലന്നും കട ഉടമകൾ വ്യക്തമാക്കുന്നു. സമരം ഒഴിവാക്കി റേഷൻസംഘടന നേതാക്കളുമായി നടത്തിയ ചർച്ചയിലെ ധാരണ കടക്കാർ തള്ളിയിരുന്നു. ഇേതാെട ഏപ്രിൽ ഒന്നുമുതൽ കൊല്ലത്തെ സമരം സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കും. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുന്ന സർക്കാറിന് എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ തന്നെ ഇലക്ട്രിക് ത്രാസ് ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ വാതിൽ പടി വിതരണത്തിന് എത്തുന്ന വാഹനത്തിലും ത്രാസ് ഉണ്ടാവാനിടയില്ല. മണ്ണെണ്ണ നൽകുന്നത് ഭക്ഷ്യഭദ്രത നിയമത്തി​െൻറ അടിസ്ഥാനത്തിൽ അല്ലാത്തതിനാൽ ഇ-പോസ് മെഷീനിൽ ഇത് ഉൾപ്പെടുത്താനുമാവില്ല. ഇക്കാര്യങ്ങൾ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കടക്കാർക്ക് ഇളവ് നൽകുന്ന നടപടിയുമായി വകുപ്പ് രംഗത്തുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.