വിനായകി​െൻറ മരണം: അന്വേഷണോദ്യോഗസ്ഥന് ലോകായുക്തയുടെ നിശിത വിമർശനം

തൃശൂർ: ഏങ്ങണ്ടിയൂർ സ്വദേശി വിനായകി​െൻറ ദുരൂഹ മരണത്തിൽ അന്വേഷണോദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് എസ്.പിക്ക് ലോകായുക്തയുടെ നിശിത വിമർശനം. വാദത്തിനിടയിൽ, ഡി.ജി.പിയെ കേസിൽ പ്രതി ചേർക്കേണ്ടിവരുമോയെന്ന് കോടതി പരാമർശവും നടത്തി. വെള്ളിയാഴ്ച ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രനാണ് കേസിൽ വാദം കേട്ടത്. പട്ടികജാതി അതിക്രമം തടയൽ നിയമവും ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്താത്തത് എന്തെന്ന് ലോകായുക്ത ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയോട് ആവർത്തിച്ച് ചോദിച്ചു. പൊലീസുകാരെ പ്രതി ചേർക്കാത്തത് സഹപ്രവർത്തകരെ രക്ഷപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണോയെന്നും അന്വേഷണത്തിൽ താങ്കൾ മുൻഗാമി‍യെ പിന്തുടരുകയാണോയെന്നും കോടതി ചോദിച്ചു. മുൻ അന്വേഷണോദ്യോഗസ്ഥൻ പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിനെ ലോകായുക്ത നേരത്തെ കേസിൽ പ്രതിയാക്കിയിരുന്നു. ഇരുവരെയും വെള്ളിയാഴ്ച കോടതി വിളിച്ചു വരുത്തുകയായിരുന്നു. ലോക്കൽ പൊലീസി​െൻറ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി കുടുംബം സമീപിച്ചതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പിക്ക് കൈമാറുകയായിരുന്നു. അന്വേഷണം കൈമാറിയത് സംബന്ധിച്ച ഡി.ജി.പിയുടെ ഉത്തരവ് ഹാജരാക്കാൻ ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. അതിനു പകരം തെക്കൻ മേഖല ഐ.ജിയുടെ ഉത്തരവ് ഹാജരാക്കിയതിനെയും കോടതി വിമർശിച്ചു. ഡി.ജി.പി പുറപ്പെടുവിച്ച ഉത്തരവ് ഹാജരാക്കണമെന്ന് നിർദേശിച്ചു. പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കാത്തതും ആത്മഹത്യ പ്രേരണ കുറ്റം ചുമത്താത്തതും വീഴ്ചയായി കണ്ടാണ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിനെ ലോകായുക്ത പ്രതിയാക്കിയത്. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയെങ്കിലും വിനായകി​െൻറ അമ്മ, അച്ഛൻ, സഹോദരൻ എന്നിവരിൽനിന്നും മൊഴിയെടുത്തതല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ജൂൈല 17നാണ് പാവറട്ടി പൊലീസ് വിനായകിനെയും സുഹൃത്ത് ശരത്തിനെയും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. 18ന് വിനായകിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമർദനമേറ്റതായി കണ്ടെത്തിയിരുന്നു. കേസിൽ ആരോപിതരായ പാവറട്ടി പൊലീസിലെ രണ്ട് സി.പി.ഒമാരെ അന്വേഷണ വിധേയമായി സസ്പെൻഡ് െചയ്തെങ്കിലും തിരിച്ചെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും അതൃപ്തിയറിച്ച് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുകയാണ്. കേസ് ഏപ്രിൽ നാലിന് ലോകായുക്ത വീണ്ടും പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.