എൻ.ഡി.എക്കുള്ളിൽ കുറുമുന്നണി: ബി.ഡി.ജെ.എസ്സിനെ ഒതുക്കാൻ ബി.ജെ.പി നീക്കം

തൃശൂർ: എൻ.ഡി.എക്കുള്ളിൽ കുറുമുന്നണി രൂപവത്കരിക്കാനുള്ള ബി.ഡി.ജെ.എസ് നീക്കത്തിന് തടയിടാൻ ബി.ജെ.പിയുടെ പുതിയ നീക്കം. ബി.ഡി.ജെ.എസ് ഒഴികെയുള്ള കക്ഷികളെ ഒപ്പം നിർത്താനായി കേരള കോൺഗ്രസ് നേതാവ് പി.സി. തോമസിനെ രംഗത്തിറക്കാനാണ് ശ്രമം. രാജ്യസഭാ സീറ്റിനേയും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ സ്ഥാപനങ്ങളെയും ചൊല്ലി ബി.ജെ.പിയുമായി ഇടഞ്ഞ ബി.ഡി.ജെ.എസ് ബി.ജെ.പി ഒഴികെ എൻ.ഡി.എയിലെ മറ്റ് പാർട്ടികളുടെ യോഗം വിളിക്കാനുള്ള തയാറെടുപ്പിനിടെയാണ് ഇൗ എതിർനീക്കം. എൻ.ഡി.എ ദേശീയ സമിതിയംഗമായ പി.സി. തോമസ് ഘടക കക്ഷികളുമായുള്ള ചർച്ചക്ക് നേതൃത്വം നൽകും. പി.സി. തോമസുമായി ബി.ജെ.പി നേതാക്കൾ പ്രഥമ ചർച്ച നടത്തിയതായാണ് വിവരം. ഘടക കക്ഷികളായ പി.എസ്.പി, നാഷനലിസ്റ്റ് കേരള കോൺഗ്രസ്, മുൻ എം.എൽ.എ രാജൻ ബാബു നേതൃത്വം നൽകുന്ന ജെ.എസ്.എസ്, സി.കെ. ജാനുവി​െൻറ ജെ.ആർ.എസ്, രാം വിലാസ് പാസ്വാൻ നേതൃത്വം നൽകുന്ന ലോക് ജനശക്തി പാർട്ടി തുടങ്ങിയവർ സ്ഥാനങ്ങൾ ആവശ്യപ്പെട്ടവരും, ലഭിക്കാത്തതിൽ അസംതൃപ്തരുമാണ്. എങ്കിലും ബി.ഡി.ജെ.എസ്സി​െൻറ പുതിയ നീക്കത്തോട് ഇതിൽ പലർക്കും യോജിപ്പില്ല. പി.എസ്.പിയും കേരള കോൺഗ്രസും തുഷാർ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ്. ശനിയാഴ്ച ആലുവയിൽ ചേരുന്ന സംസ്ഥാന കൗൺസിലിൽ തീരുമാനമെടുക്കാമെന്നാണ് ലോക് ജനശക്തി പാർട്ടിയുടെ നിലപാട്. ജെ.എസ്.എസും, ജെ.ആർ.എസും മറുപടി നൽകാത്തതിനാൽ യോഗത്തിനെത്തുമെന്നാണ് ബി.ഡി.ജെ.എസ്സി​െൻറ പ്രതീക്ഷ. ഇന്നലെ വരെ ബി.ജെ.പി നേതൃത്വത്തി​െൻറ വിശ്വസ്തനായിരുന്ന തുഷാറി​െൻറ സ്ഥാനത്ത് ഇനി പി.സി. തോമസ് ഇടം നേടും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലൊന്ന് പി.സി. തോമസിന് നൽകുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതാവ് പ്രതികരിച്ചത്. തൃശൂർ മണ്ഡലമാണ് പി.സി. തോമസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. കോട്ടയത്തിന് ശേഷം സ്വന്തമായി ജില്ല ആസ്ഥാനമുള്ളത് തൃശൂരിലാണ്. തൃശൂർ മണ്ഡലവുമായും തൃശൂരിലെ അതിരൂപത ആസ്ഥാനവുമായും പി.സി. തോമസിന് വ്യക്തിബന്ധമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.