'നിക്കിനെ' കണ്ട്​ ​െകാച്ചുകുഞ്ഞായി നിക്ക്​​

തൃശൂർ: ആദ്യമൊന്ന് കണ്ണിറുക്കി ഉഴിഞ്ഞൊരു നോട്ടം. ശരിക്കും തന്നെപോലെയെന്ന് ആത്മഗതത്തോടെ മുഖത്തോട് ചേർത്ത് കുഞ്ഞുങ്ങളെപ്പോലെ പല്ല് മുഴുവൻ കാണിച്ച് ചിരി. പിന്നെ ശിൽപത്തിൽ തുരുതുരാ ഉമ്മ. ഒന്നര അടിയുള്ള ത​െൻറ കാരിക്കേച്ചർ ശിൽപം കണ്ടപ്പോൾ വിഖ്യാത ഫോേട്ടാഗ്രാഫർ നിക്ക് ഉട്ട് ശരിക്കും ഒന്നര വയസ്സുകാരനായി. പത്ത് മിനിേറ്റാളം വരുന്ന ഇൗസമയം ലളിതകല അക്കാദമി ആർട്ട് ഗാലറി കാമറക്ലിക്കിൽ അമർന്നു. കളിമണ്ണിൽ ഒരുക്കി ഫൈബർഗ്ലാസിൽ തീർത്ത കാരിക്കേച്ചർ ശിൽപവുമായി ഉട്ട് സന്തോഷിച്ചിരിക്കുേമ്പാൾ ചെറുപുഞ്ചിരിയുമായി ശിൽപി ഡാവിഞ്ചി സുരേഷ് ചാരത്തുണ്ടായിരുന്നു. തൃപ്പൂണിത്തുറയിൽനിന്ന് എത്തിയ, ഓട്ടിസം ബാധിച്ച അഞ്ചൽ സതീഷ് ഇൗ സമയം ഉട്ടി​െൻറ ചിത്രം കാൻവാസിൽ പകർത്തി. ഫോേട്ടാഗ്രാഫർമാർ വളഞ്ഞതിനാൽ ഒരുനോക്കു പോലും ശരിക്കും കാണാനായില്ലെങ്കിലും അവൻ വെള്ളി തലമുടിയിൽ വെളുക്കനെ ചിരിക്കുന്ന ഉട്ടിനെ നന്നായി വരച്ചു. നിമിഷനേരം കൊണ്ട് വരച്ച കാർട്ടൂൺ ചിത്രവും അദ്ദേഹത്തിന് സമ്മാനിച്ചു. ഒപ്പം അക്കാദമി അംഗം ടി.എസ്. സന്തോഷ് കാൻവാസിൽ പകർത്തിയ ചിത്രവും. മാമ്പൂ മണമുള്ള അക്കാദമി അങ്കണത്തിലെ മാവിൻചുവട്ടിലായിരുന്നു ലോകം കണ്ട 'ടെറർ ഓഫ് വാർ'എന്ന ചിത്രം പകർത്തി പുലിറ്റ്സർ പുരസ്കാരം നേടിയ നിക്ക് ഉട്ടിന് വരവേൽപ്പ് നൽകിയത്. വിയറ്റ്നാം യുദ്ധമുഖത്തുനിന്ന് പൊള്ളലേറ്റ് വിവസ്ത്രയായി ഒാടിപോകുന്ന ഒമ്പതുകാരി ഫാൻ തിം കിം ഫുകി​െൻറ ഫോേട്ടാ പകർത്തി മാനവരാശിക്ക് നാപാം ബോംബിെനക്കാൾ പ്രഹരശേഷിയുള്ള സന്ദേശം നൽകിയ ഉട്ട് 11.40തോടെയാണ് എത്തിയത്. സഹചാരി ലോസ് ആഞ്ജലസ് ടൈംസ് ഫോട്ടോ എഡിറ്റർ റൗൾ റോയും ഒപ്പമുണ്ടായിരുന്നു. ഇതോടെ അക്കാദമിയുടെ വിവിധ ഭാഗങ്ങളിൽ തുരുത്തുകൾ സൃഷ്ടിച്ചവർ ഒന്നായ് സദസ്സിലേക്ക്. അതിർത്തികൾ ഭേദിച്ച സൗഹൃദവുമായി എല്ലാവരും ചുറ്റുംകൂടിയതോടെ ഒൗേദ്യാഗിക ചടങ്ങുകൾ തുടങ്ങാൻ വൈകി. സാംസ്കാരിക നഗരിയുടെ ഹൃദയത്തിൽ തൊട്ട സ്വാഗതവുമായി സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ എഴുന്നേറ്റതോടെ ചടങ്ങുകൾക്ക് തുടക്കമായി. ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് തുളസിമാലയും പൊന്നാടയും അണിയിച്ചു. അക്കാദമി മാനേജർ സുഗതകുമാരി ലോഹാർ െട്രെബി​െൻറ ബ്ലാക്ക്മെറ്റൽ ശിൽപം സമ്മാനിച്ചു. ആൾ കേരള ഫോേട്ടാഗ്രാഫർമാരുടെ ഉപഹാരം എ.സി. ജോൺസണും, ബെസ്റ്റ് ഒാഫ് ഇന്ത്യ റെക്കോഡ് അവാർഡ് ലഭിച്ച കാർട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന് ഉട്ട് ഉപഹാരം നൽകി. അതിനിടെ അക്കാദമി അങ്കണത്തിലെ വിവിധയിടങ്ങളിൽ അദ്ദേഹത്തിനൊപ്പം ഫോേട്ടാ എടുക്കാൻ തിക്കിത്തിരക്കി ആരാധകർ. ഒടുവിൽ അക്കാദമി ജീവനക്കാർക്കൊപ്പം ഫോേട്ടാ എടുത്ത് നേരെ പ്രസ്ക്ലബിലേക്ക്. ഉട്ടിന് സമ്മാനമായി ചക്കയും തൃശൂർ: നിക്ക് ഉട്ടിനെ ലളിതകല അക്കാദമിയിൽ സ്വീകരിച്ചത് ഇളനീർ നൽകി. കരിക്കി​െൻറ പുറന്തോടിൽ നിക്ക് ഉട്ടി​െൻറ കാരിക്കേച്ചർ കോറിയിരുന്നു. തുടർന്ന് അദ്ദേഹത്തിന് ചക്ക നൽകി. അക്കാദമി അങ്കണത്തിൽ പ്ലാവിൻ തണലിൽ ജില്ലയിലെ പത്രഫോേട്ടാഗ്രാഫർമാരോട് സംസാരിക്കുന്നതിനിടെ ചക്കയെ കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞത്. അറിഞ്ഞപ്പോൾ ഒരെണ്ണം കിട്ടിയാൽ കൊള്ളാമെന്നായി. ഇതോടെ അക്കാദമി അധികൃതർ മൂത്ത ഒരു ചക്ക അദ്ദേഹത്തിന് സമ്മാനിച്ചു. ചക്കയെ കുറിച്ചും അതി​െൻറ സ്വാദിെനകുറിച്ചും പറഞ്ഞതിനൊപ്പം അത് എങ്ങനെ മുറിച്ച് കഴിക്കണമെന്ന 'പഠനക്ലാസും' നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.