കോലഴി: ചെമ്പിശ്ശേരി തോട്ടിൽ ചിറ നിർമാണം തുടങ്ങി. ഏക്കർ കണക്കിന് കൃഷിഭൂമിക്ക് പ്രയോജനകരമാവുന്നതാണ് ചിറ. 20 ലക്ഷം രൂപ ചെലവിട്ട് പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിേൻറതാണ് പദ്ധതി. നിർമാണം പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി. എടക്കളത്തൂർ ഉദ്ഘാടനം ചെയ്തു. കോലഴി പഞ്ചായത്ത് പ്രസിഡൻറ് എ.ജെ. ഷാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം സുജാത മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ ഗിരീഷ്, പഞ്ചായത്ത് അംഗവും വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ ഒ.എം. ഷാജു, പാടശേഖരസമിതി പ്രസിഡൻറ് ഡേവീസ് കണ്ണനായ്ക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.