അംബേദ്കറുടെ പ്രതിമ തകർത്തതിൽ പ്രതിഷേധം

തൃശൂർ: ഉത്തർപ്രദേശിലെ മീറത്തിലും രാജപാട്ടിയിലും അംബേദ്കർ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് പട്ടികജാതി പട്ടികവർഗ തൃശൂർ പാർലമ​െൻറ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മയ സംഘടിപ്പിച്ചു. ചെയർമാൻ ബിജു ആട്ടോർ ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എസ് ജില്ല സെക്രട്ടറി ആർ. രതീഷ് അധ്യക്ഷത വഹിച്ചു. പി.എം.എസ് പ്രസിഡൻറ് വേണുജി നെടുപുഴ, പ്രസന്നൻ തൊയകാവ്, കെ.എ. പ്രദീപ്, ദാസൻ കാട്ടുങ്ങൽ, ജയപ്രകാശ് ഒരി, കെ.പി. അമൃതകുമാരി, ടി.എ. ശങ്കരൻകുട്ടി, കെ.എം. സുധാകരൻ, പൊന്നൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.