'സീതാലയം' അത്ര സ്​ത്രീ സൗഹൃദമല്ല

തൃശൂർ: സ്ത്രീകളുടെ ശാരീരിക, മാനസികാരോഗ്യം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സീതാലയം പദ്ധതി വഴിപാടാവുന്നു. സംസ്ഥാനത്തെ 14 ജില്ല ഹോമിയോ ആശുപത്രികളിൽ ആഴ്ചയിൽ ആറുദിവസം പദ്ധതി പ്രകാരം ചികിത്സ നടക്കുന്നുണ്ടെങ്കിലും ഡോക്ടർ അടക്കമുള്ള തസ്തികകൾ ഇതുവെര സൃഷ്ടിച്ചിട്ടില്ല. 2011-'12ൽ തുടങ്ങിയ പദ്ധതിക്കായി ജില്ലയിലെ വിവിധ ക്ലിനിക്കുകളിൽനിന്ന് ഡോക്ടർമാർ ഉൗഴംവെച്ച് പരിശോധനക്ക് എത്തുകയാണ് പതിവ്. ജില്ല ആശുപത്രി ജീവനക്കാെര ഉപയോഗിച്ചാണ് ഫാർമസി പ്രവർത്തിപ്പിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഡോക്ടർമാർ ഇങ്ങോട്ട് എത്തുന്നതോടെ നാട്ടിൻപുറങ്ങളിലെ ഹോമിയോ ക്ലിനിക്കുകളിൽ ഡോക്ടറില്ലാത്ത സ്ഥിതി വരുന്നു. ജില്ല ഹോമിേയാ ഒാഫിസർക്കാണ് ചുമതലെയങ്കിലും ഡെപ്യൂേട്ടഷനിൽ ഒരു പ്രോജക്ട് ഒാഫിസറെ നിയമിച്ചതല്ലാതെ മറ്റു തസ്തികകൾ സൃഷ്ടിച്ചിട്ടില്ല. വന്ധ്യത, ലഹരി വിമുക്തി, ഗർഭകാല രോഗം, മേനാരോഗം എന്നിവക്ക് ഇവിടെ ചികിത്സ നൽകുന്നുണ്ട്. എന്നാൽ, കേസ് സ്റ്റഡി അടക്കം കാര്യങ്ങൾ കൃത്യമായി നടക്കുന്നില്ല. സ്ഥിരം ഡോക്ടർമാർക്ക് ഒപ്പം ജീവനക്കാരെയും നിയമിച്ചാൽ രോഗികൾക്ക് ആശ്വാസമാകും. ഇതിന് മാറിവന്ന സർക്കാറുകൾ തയാറാവുന്നില്ല. വിഷാദരോഗം, ആത്മഹത്യാ പ്രവണത, ഒബ്സസിവ് കമ്പൽസിവ് ഡിസോഡർ ( ഒ.സി.ഡി), അമിതമായ ഉത്കണ്ഠ, വ്യക്‌തിത്വ വൈകല്യം തുടങ്ങിയ രോഗാവസ്‌ഥകൾ മുതൽ ദാമ്പത്യപ്രശ്നങ്ങൾ, ഭർത്താവി​െൻറ അമിത മദ്യപാനം, സ്വഭാവ വൈകല്യങ്ങൾ, ലൈംഗിക ചൂഷണം തുടങ്ങി വിവിധതരം മാനസിക, ശാരീരിക പീഡനങ്ങൾക്ക് കൗൺസലിങ്ങും പദ്ധതി പ്രകാരം നൽകുന്നുണ്ട്. വന്ധ്യതക്ക് അടക്കം ചുരുങ്ങിയ ചികിത്സ സാധ്യമാവുമെങ്കിലും സർക്കാർ നിലപാട് മാത്രമാണ് പദ്ധതിക്ക് എതിരാവുന്നത്. കൗൺസലർമാരെയും ഡി.ടി.പി ഒാപറേറ്ററെയും അറ്റൻഡറെയും നിശ്ചയിക്കുന്നതും താൽക്കാലികമാണ്. രണ്ട് ഡോക്ടർമാർ അടക്കം ആവശ്യമായ തസ്തികൾ സൃഷ്ടിച്ചാൽ കാര്യങ്ങൾ കൂടുതൽ സ്ത്രീസൗഹൃദമാവും. കണ്ണൂര്‍ ജില്ല പഞ്ചായത്തിൽ വന്ധ്യത ചികിത്സ വഴിത്തിരിവായിത്തീര്‍ന്നതാണ് മറ്റ് ജില്ലകളിലെയും ഹോമിയോ ആശുപത്രികൾ കേന്ദ്രീകരിച്ച് പദ്ധതിക്ക് തുടങ്ങാന്‍ കാരണം. എന്നാൽ, കൃത്യമായ മേൽനോട്ടവും ഡോക്ടർമാർ അടക്കം ആവശ്യമായ സൗകര്യവും ഒരുക്കിയാൽ സംസ്ഥാനത്തെ മികച്ച പദ്ധതിയായി മാറ്റാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.