തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം. പീച്ചി വനഗവേഷണ കേന്ദ്രത്തിലെ സെൻറർ ഫോർ എർത്ത് സയൻസിലെ റിക്ടർ സ്കെയിലിൽ 2.5 രേഖപ്പെടുത്തിയ ഭൂചലനത്തിെൻറ പ്രഭവകേന്ദ്രം വിയ്യൂരാണ്. 12.58നാണ് ഭൂചലനം അനുഭവപ്പെട്ടത്. വിയ്യൂർ, കുറ്റൂർ, രാമവർമപുരം എന്നിവിടങ്ങളിലും തൃശൂർ നഗരത്തിനോട് ചേർന്ന് അയ്യന്തോൾ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ഫെബ്രുവരി രണ്ടിന് പൂമല ഡാമിന് സമീപം 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ദേശമംഗലം, താണിക്കുടം, തലോരിന് സമീപവുമാണ് ജില്ലയിൽ തുടർച്ചയായ ഭൂചലനം അനുഭവപ്പെടുന്ന മേഖലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.