രോഗം കാരണം വിരലുകൾ മുറിച്ചുമാറ്റിയ കുടുംബനാഥൻ കാരുണ്യം തേടുന്നു

കൂർക്കഞ്ചേരി: കൈകാലുകളിൽ രക്തയോട്ടക്കുറവ് കാരണം വിരലുകൾ മുറിച്ചുമാറ്റിയ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. വടൂക്കര എസ്.എൻ നഗർ തെരുവത്ത് വീട്ടിൽ റഷീദാണ് (54) രോഗത്താൽ വലയുന്നത്. ശരീരത്തി​െൻറ മറ്റ് ഭാഗങ്ങളിലേക്കും രോഗം പടരുകയാണ്. പ്രതിമാസം നല്ലൊരു തുക മരുന്നിന് മാത്രം ചെലവ് വരുന്നു. ഒാേട്ടാ തൊഴിലാളിയായിരുന്ന റഷീദ് ഇപ്പോൾ തൊഴിൽ ചെയ്യാവുന്ന ആരോഗ്യാവസ്ഥയിലല്ല. ഭാര്യയും നാല് പെൺമക്കളും അടങ്ങിയ കുടുംബം മുന്നോട്ടുപോകാനാവാതെ ഏറെ പ്രയാസത്തിലാണ്. ചികിത്സക്കായുള്ള പണം കണ്ടെത്താൻ സുമനസ്സുകളിലാണ് റഷീദി​െൻറ ഏക പ്രതീക്ഷ. വടൂക്കര ഡിവിഷൻ കൗൺസിലർ പി.സി. ജ്യോതി ലക്ഷ്മി ചെയർമാനായി ജനകീയ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് കൂർക്കഞ്ചേരി ശാഖയിൽ റഷീദി​െൻറ ഭാര്യ സുബൈദ, ഡിവിഷൻ കൗൺസിലർ, ജനകീയ സമിതി കൺവീനർ വന്നേരി പ്രകാശൻ എന്നിവരുടെ പേരിൽ സംയുക്ത അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 0488053000008927, െഎ.എഫ്.എസ്.സി കോഡ്: SIBL0000488. വിവരങ്ങൾക്ക്: 9745715032, 9961525020.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.